Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Of All Saints

America

താ​മ്പാ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ

താ​മ്പാ (ഫ്ലോ​റി​ഡ): താ​മ്പാ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു. അ​ന്നേ​ദി​വ​സം പ്ര​ധാ​ന കു​ർ​ബാ​ന​യെ തു​ട​ർ​ന്ന്, സ​ൺ‌​ഡേ സ്‌​കൂ​ൾ വി​ദ്യാ​ർഥി​​ക​ൾ വി​വി​ധ വി​ശു​ദ്ധ​രു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള​ണി​ഞ്ഞു ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്ന് 2026-27 വ​ർ​ഷ​ത്തെ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ നി​ർ​വ​ഹി​ച്ചു. ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ജോ​ളി, ആ​ഷ്‌​ലി പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, ജ്യോ​തി​സ് ആ​ക്ക​ൽ​കൊ​ട്ടാ​രം, ആ​ൻ​ജെ​ലി​ക് തോ​മ​സ്, സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു.

 

 

Latest News

Corehub Up