ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളിന് ഭക്തിനിർഭരമായി തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. സി. ജോൺ പോൾ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു.തുടർന്ന് ദിവ്യബലി നടന്നു. ഇന്ന് രാവിലെ 6ന് ആരാധന, തുടർന്ന് ദിവ്യബലി.
വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, ദിവ്യബലി, വേസ്പര, ദിവ്യകാരുണ്യ ആശീർവാദം.ഫാ. സേവ്യർ ലാസർ മുഖ്യകാർമികത്വം വഹിക്കും ഫാ. വർഗീസ് കപ്പൂച്ചൻ വചനപ്രഘോഷണം നിർവഹിക്കും.
നാളെ രാവിലെ ആറിന് ദിവ്യബലി.രാവിലെ 7.30ന് നടക്കുന്ന തിരുന്നാൾ ദിവ്യബലിയ്ക്ക് ഫാ. ജോർജ്ജ് കപ്പൂച്ചൻ മുഖ്യകാർമികത്വം വഹിക്കും.ഫാ.അലോഷ്യസ് വചനപ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് ക്രിസ്തു രാജത്വ റാലി ദേവാലയത്തിൽനിന്നു ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. കൊടിയിറക്കോടുകൂടി തിരുനാൾ സമാപിക്കും.