Health
മാർച്ച് 12: ലോക വൃക്ക ദിനം
പ്രായഭേദമന്യേ വൃക്കരോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിന്ന്. ജീവിതശൈലിയും ഭക്ഷണശീലങ്ങളും ഒരു പരിധിവരെ വൃക്കരോഗങ്ങൾ വർധിക്കുന്നതിനു കാരണമാണ്.
വൃക്കരോഗങ്ങൾ തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുള്ളതിനാൽ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കുക, ദ്രാവകസന്തുലിതാവസ്ഥ നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ വൃക്കകളാണ് നിർവഹിക്കുന്നത്.
വൃക്കകളുടെ രോഗം മൂർദ്ധന്യാവസ്ഥയിൽ ആകുന്നതിനു മുമ്പേ തിരിച്ചറിയാൻ സാധിച്ചാൽ വൃക്കകളുടെ സംരക്ഷണവും വേഗത്തിലാക്കാൻ സാധിക്കും. ചൂടുകാലത്ത് വൃക്കകൾക്ക് കൂടുതൽ അധ്വാനം ആവശ്യമായ സമയം കൂടിയാണ്.
കനത്ത ചൂടിൽ വെള്ളം കുറച്ച് കുടിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് നിർബന്ധമാണ്.
വൃക്കയുടെ ആരോഗ്യനില ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധനകളിലൂടെ നേരത്തേ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക
രക്തത്തിലെ ക്രിയാറ്റിൻ പരിശോധനയും യൂറിൻ റൂട്ടീൻ പരിശോധനയും വൃക്കയുടെ പ്രവർത്തനം വിലയിരുത്താൻ സഹായിക്കുന്ന പ്രധാന പരിശോധനകളാണ്. ഈ പരിശോധനകൾ ഇടയ്ക്കിടെ നടത്തുന്നത് വൃക്കരോഗങ്ങൾ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായകരമാണ്.
കുടുംബത്തിൽ പാരമ്പര്യമായി വൃക്കരോഗമുള്ളവർ, പ്രമേഹം, അമിതരക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവർ, ദീർഘകാലം മരുന്നുകൾ കഴിക്കുന്നവർ, മറ്റു രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, അടിക്കടി മൂത്രാശയ അണുബാധ ഉണ്ടാകുന്നവർ, മൂത്രത്തിൽ കല്ല് ഉള്ളവർ തുടങ്ങിയവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ളവർ നിർബന്ധമായും ആറുമാസം കൂടുമ്പോഴെങ്കിലും ക്രിയാറ്റിൻ പരിശോധനയും യൂറിൻ പരിശോധനയും നടത്തണം. പരിശോധനാഫലങ്ങളിൽ സാധാരണ നിലയിൽ നിന്ന് വ്യത്യാസം കാണുന്നുവെങ്കിൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ആരംഭിക്കണം.
വൃക്കരോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനായാൽ രോഗത്തിന്റെ പുരോഗതി തടയാനും ചികിത്സ ഫലപ്രദമാക്കാനും സാധിക്കും.ആരോഗ്യകരമായ ജീവിതശൈലിയും സമയബന്ധിതമായ പരിശോധനകളും വൃക്കരോഗങ്ങൾ തടയുന്നതിൽ നിർണായകമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. വൃക്കരോഗത്തിന് പാരമ്പര്യ സാധ്യതയുള്ളവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം
. പുകവലി, മദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം
. കൊഴുപ്പ് കുറവുള്ള ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പതിവാക്കണം
. അമിതവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കണം
. പതിവായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സാധിക്കും
. അമിതരക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണത്തിലാക്കണം
. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ ഉൾപ്പെടെ മരുന്നുകൾ കഴിക്കരുത്
. ഇടയ്ക്കിടെ മൂത്രത്തിൽ കല്ല് വരുന്നവരും മൂത്രത്തിൽ പഴുപ്പ് വരുന്നവരും വൃക്കരോഗ വിദഗ്ധനെ കണ്ട് നിർദേശങ്ങൾ പാലിക്കുക
. അധികമായുള്ള സ്കിൻ കോസ്മറ്റിക്സ് ഉപയോഗം കുറയ്ക്കുക
. ശാസ്ത്രീയടിസ്ഥാനമില്ലാത്ത മരുന്നുകൾ ഒഴിവാക്കുക
. ജിം സപ്ലിമെന്റ്സ് ഉപയോഗിക്കുന്നവർ ഇടയ്ക്ക് ക്രിയാറ്റിൻ ലവൽ പരിശോധന നടത്തുക.
വൃക്കരോഗങ്ങൾ തടയാം; പാലിക്കുക ആറ് നല്ല ശീലങ്ങൾ
. രക്തസമ്മർദം നിയന്ത്രിക്കുക
. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
. ആവശ്യത്തിനു വെള്ളം കുടിക്കുക
. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
. ആവശ്യമില്ലാതെ വേദനസംഹാരികൾ കഴിക്കാതിരിക്കുക
. കൃത്യമായ ഇടവേളകളിൽ വൃക്കയുടെ പരിശോധനകൾ നടത്തുക
കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരൊക്കെ
. 40 വയസിനു മുകളിൽ പ്രായമുള്ളവർ
. പ്രമേഹരോഗമുള്ളവർ
. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ
. കുടുംബത്തിൽ പാരമ്പര്യമായി രോഗമുള്ളവർ
. മൂത്രത്തിൽ കല്ല് ഇടയ്ക്കിടെ വരുന്നവർ.
എപ്പോഴാണ് പരിശോധന വേണ്ടത്
വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഇടവേളകളിൽ.
ഡോ. മഞ്ജുള രാമചന്ദ്രൻ
സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ്, നെഫ്രോളജി വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ.
Tech
ഏറ്റവും വില കുറഞ്ഞ വാപ്ടോപ് മോഡൽ എന്ന ടാഗിൽ മാക് ബുക്ക് നിയോ അവതരിപ്പിച്ച് ആപ്പിൾ. 599 ഡോളർ (ഏകദേശം 55,000 ഇന്ത്യൻ രൂപ) മുതലാണ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്.
കമ്പനിയുടെ മുൻ നിര മോഡലുകളുടെ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ മിഡ് റേഞ്ച് കന്പ്യൂട്ടറുകളുടെ വിപണി പിടിച്ചെടുക്കാനുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കമാണിത്.
വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികൾക്കിടയിലും വലിയ സ്വാധീനമുള്ള കുറഞ്ഞ വിലയിലുള്ള വിൻഡോസ് കമ്പ്യൂട്ടറുകൾക്കും ഗൂഗിൾ ക്രോംബുക്കിനും പകരക്കാരാനായാണ് ആപ്പിൾ ഈ മോഡലിനെ അവതരിപ്പിക്കുന്നത്.
ഐഫോൺ 16 പ്രോ സീരീസിന് കരുത്ത് പകരുന്ന എ18 പ്രോ ചിപ്പാണ് ഈ ലാപ്ടോപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എൻജിൻ എന്നിവ ഉൾപ്പെടുന്നു.
ആപ്പിളിന്റെ എം സീരീസ് ചിപ്പുകളെ അപേക്ഷിച്ച് ശേഷി കുറവാണെങ്കിലും സാധാരണ ആവശ്യങ്ങൾക്ക് ഈ കരുത്ത് ധാരാളമാണ്. ഇന്റൽ കോർ അൾട്രാ 5 പ്രൊസസറുകളുള്ള മികച്ച പിസികളേക്കാൾ 50 ശതമാനം വേഗതയും എഐ പ്രകടനത്തിൽ മൂന്നിരട്ടി വേഗതയും നിയോ വാഗ്ദാനം ചെയ്യുന്നു.
256ജിബി സ്റ്റോറേജും എട്ട് ജിബി റാമുമുള്ള അടിസ്ഥാന മോഡലിൽ ടച്ച് ഐഡി സെൻസർ ലഭ്യമല്ല. എന്നാൽ 100 ഡോളർ അധികം നൽകിയാൽ സ്റ്റോറേജ് 512ജിബിയായി വർധിപ്പിക്കാനും ടച്ച് ഐഡി ഫീച്ചർ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
കുറഞ്ഞ വിലയിൽ എത്തിക്കുന്നതിനും എതിരാളികളോട് മത്സരിക്കുന്നതിനുമായി, ചില സാങ്കേതിക വിട്ടുവീഴ്ചകൾ ഈ മോഡലിൽ വരുത്തിയിട്ടുണ്ട്.
13 ഇഞ്ച് എൽസിഡി ഡിസ്പ്ലേ 500 നിറ്റ്സ് തെളിച്ചം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യമായി ആപ്പിൾ തങ്ങളുടെ ട്രൂ ടോൺ സാങ്കേതികവിദ്യയും പി3 വൈഡ് കളർ ഗാമറ്റും ഈ മോഡലിൽ ഒഴിവാക്കിയിട്ടുണ്ട്.
ട്രാക്ക്പാഡിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ആധുനിക ഫോഴ്സ് ടച്ച് സർഫേസിന് പകരം, പഴയ രീതിയിലുള്ള അമർത്തുമ്പോൾ ചലിക്കുന്ന മെക്കാനിക്കൽ ട്രാക്ക്പാഡാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ, ചാർജിംഗിനായുള്ള മാഗ്സേഫ് കണക്ടറും ഇതിലില്ല. രണ്ട് യുഎസ്ബി-സി പോർട്ടുകളിൽ ഒന്നിലൂടെയാണ് ചാർജിംഗ് നടക്കുന്നത്. സിൽവർ, ഇൻഡിഗോ ബ്ലൂ, ബ്ലഷ് പിങ്ക്, സിട്രസ് ഓറഞ്ച് എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.
1.2 കിലോഗ്രാം ഭാരമുള്ള അലുമിനിയം ബോഡിയുളള ഈ ലാപ്ടോപ്പിൽ 1080പി കാമറയും ഡോൾബി അറ്റ്മോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tech
മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഗാലക്സി എ07 5ജി അവതരിപ്പിച്ചു. 50 മെഗാപിക്സൽ പ്രധാന കാമറയും വലിയ 6000 എംഎച്ച് ബാറ്ററിയുമുള്ള സ്മാർട്ട്ഫോൺ, ഓൺലൈൻ വിനോദം, കണ്ടന്റ് ക്രിയേഷൻ, ദിവസം മുഴുവൻ തടസമില്ലാത്ത ഉപയോഗം എന്നിവ ലക്ഷ്യമിട്ടു രൂപകല്പന ചെയ്തതാണ്.
ഇൻഡസ്ട്രി ഗ്രേഡ് ബെഞ്ച്മാർക്കുള്ള ഡാറ്റാ സുരക്ഷാ സവിശേഷതകളോടെയാണ് ഗാലക്സി എ07 5ജി എത്തുന്നത്. ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോൺ 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.
രണ്ടു ഘട്ടങ്ങളുള്ള ടെംപേർഡ് ഗ്ലാസ് സംരക്ഷണവും ഐപി54 ഡസ്റ്റ്-വാട്ടർ റസിസ്റ്റൻസും ഫോണിനെ മികച്ചതാക്കുന്നു. 50 എംപി ഓട്ടോഫോക്കസ് പ്രധാന കാമറയും 2 എംപി ഡെപ്ത് കാമറയുമാണ് പുതിയ മോഡലിലുള്ളത്.
ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 4 ജിബി- 128 ജിബി വേരിയന്റിന് 14,999 രൂപയും 6ജിബി- 128 ജിബി വേരിയന്റിന് 16,999 രൂപയുമാണു വില.
Tech
ഐക്യുഒഒ 15 ഇന്ത്യയില്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും എഴ് വര്‍ഷത്തെ സുരക്ഷ അപഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രത്യേകതകള്‍
ലെജന്‍ഡ്, ആല്‍ഫ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 12 ജിബി റാം+256 ജിബി സ്റ്റോറേജ് വേരിയന്റിന് 72,999 രൂപയും 16 ജിബി റാം+512 ജിബി വേരിയന്റിന് 79,999 രൂപയുമാണ് വില.
ആമസോണില്‍ 7,000 രൂപയുടെ ബാങ്ക് ഓഫറും 1,000 രൂപയുടെ കൂപ്പണ്‍ കിഴിവുമാണ് ഫോണ്‍ സ്വന്തമാക്കാം. പ്രീ ബുക്കിംഗ് ആരംഭിച്ച ഫോണിന്റെ വില്പന ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.
Tech
മോട്ടോറോളയുടെ ജി പവര്‍ സീരിസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോ ജി57 പവര്‍ എന്ന മോഡലിന്റെ പ്രധാന ആകര്‍ഷണം 7,000 എംഎഎച്ച് ബാറ്ററിയാണ്.
മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. പൊടിയില്‍നിന്നും വെള്ളത്തില്‍നിന്നും സംരക്ഷണം നല്‍കുന്നതിന് ഐപി 64 റേറ്റിംഗാണ് ഫോണിനു നല്‍കിയിരിക്കുന്നത്.
പ്രത്യേകതകള്‍
Tech
റിയല്‍മി തങ്ങളുടെ സി സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി സി85 5ജി എന്ന മോഡല്‍ അവതരിപ്പിക്കാന്‍ തയാറെടുത്തിരിക്കുന്നു. 7000എംഎഎച്ച് ബാറ്ററിയുമായി ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ സി സീരീസില്‍ അവതരിപ്പിക്കാന്‍ പോകുന്നതായി നേരത്തെ റിയല്‍മി ടീസറിലൂടെ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 28ന് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ റിയല്‍മി സി85 5ജി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇന്ത്യന്‍ വേരിയന്റില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേകതകള്‍
13000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ സി85 5ജി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഫോണ്‍ വാങ്ങാനാകും.
Tech
നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് നവംബര്‍ 26ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 33 വാട്സ് ചാര്‍ജിംഗും 5 വാട്സ് റിവേഴ്സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി സഹിതമാണ് നത്തിംഗ് ഫോണ്‍ 3എ ആഗോള വിപണിയിലെത്തിയത്.
പ്രത്യേകതകള്‍
Tech
റിയല്‍മി ജിടി 8 പ്രോ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബാറ്ററിയും കാമറയുമാണ് ഫോണിന്റെ പ്രധാന ആകര്ഷണങ്ങള്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
പ്രത്യേകതകള്‍
Auto
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ സബ് കോംപാക്റ്റ് എസ്യുവിയായ കിയ സോണറ്റ് എച്ച്ടികെ(ഒ) വേരിയന്റ് ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാക്കി ഇഞ്ചിയോണ്‍ കിയ. ‘10 ലക്ഷത്തിനൊരു കിടിലം കാര്‍’ എന്ന പ്രമോഷന് ടാഗ് ലൈനോടുകൂടിയാണ് ഈ മോഡല്‍ വിപണിയില്‍ എത്തിക്കുന്നത്.
ജിഎസ്ടി ഇളവുകള്‍ കൂടാതെ ഇഞ്ചിയോണ്‍ കിയ നല്കുന്ന 86,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് 10.30 ലക്ഷം രൂപയ്ക്ക് ഓണ്‍ റോഡ് വിലയില്‍ കിയ സോണറ്റ് എച്ച്ടികെ(ഒ) മോഡല്‍ സ്വന്തമാക്കാന്‍ സാധിക്കും.
എച്ച്ടികെ പ്ലസ് മോഡലില്‍ സാധാരണയായി ലഭ്യമല്ലാത്തതും പ്രീമിയം അനുഭവം നല്‍കുന്നതുമായ നിരവധി ഫീച്ചറുകളാണ് എച്ച്ടികെ(ഒ) വേരിയന്റിന്റെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം ലഭിച്ചിരുന്ന ചില പ്രീമിയം ഫീച്ചറുകള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് കൂടി ഈ മോഡല്‍ പ്രാപ്തമാക്കുന്നു.
കുറഞ്ഞ വിലയിലുള്ള ഈ ഓഫര്‍ മോഡലില്‍ പോലും സുരക്ഷാ ഫീച്ചറുകള്‍ക്ക് കിയ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ക്ക് പുറമെ ഫ്രണ്ട് സീറ്റ് സൈഡ് എയര്‍ബാഗുകളും സൈഡ് കര്ട്ടന് എയര്‍ബാഗുകളുമുണ്ട്.
ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഹില്‍ അസിസ്റ്റ് കണ്ട്രോള്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ മോഡലില്‍ ലഭ്യമാണ്.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ ഫീച്ചറുകളെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
മികച്ച കാഴ്ചയ്ക്കായി റിയര്‍ ഡിഫോഗര്‍, റിയര്‍ വൈപ്പര്‍ & വാഷര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്രൈവറുടെ സൗകര്യത്തിനായി ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ പാര്‍ക്കിംഗിനായി റിയര്‍ വ്യൂ കാമറ വിത്ത് ഗൈഡ്ലൈന്‍സ് ഈ മോഡലില്‍ ലഭ്യമാണ്.
വില കുറഞ്ഞ മോഡലില്‍ ആവശ്യമായ എല്ലാ സുരക്ഷാ, സൗകര്യ ഫീച്ചറുകളും ഉള്‍പ്പെടുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് കിയ ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ മോഡല്‍, സെഗ്മെന്റിലെ ടാറ്റാ നെക്സോണ്‍, മാരുതി ബ്രെസ, ഹുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയാണുയർത്തുന്നത്.
Tech
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ഐക്യു 15ന്റെ പ്രധാന പ്രത്യേകതകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പുറത്തുവിട്ടു.
നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
സവിശേഷതകള്‍
Tech
ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ന്റെ വില ചോര്‍ന്നതായി റിപ്പോര്‍ട്ട്. വണ്‍പ്ലസ് 15ന്റെ അടിസ്ഥാന 12ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 72,999 രൂപയാകുമെന്നാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.
അതേസമയം, 16ജിബി റാം, 512ജിബി സ്റ്റോറേജ് വേരിയന്റിന് 76,999 രൂപയാണ് പറയപ്പെടുന്നത്. എങ്കിലും വണ്‍പ്ലസ് 15 സ്മാര്‍ട്ട്ഫോണ്‍ വേരിയന്റുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്ര രൂപയാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
വണ്‍പ്ലസ് 15-നൊപ്പം, 2677 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ഇയര്‍ബഡ്സ് സൗജന്യമായി ലഭിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
വണ്‍പ്ലസ് 15ന്റെ പ്രധാന ഫീച്ചറുകള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നവംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ വണ്‍പ്ലസ് 15 വാങ്ങാനാകും.
സവിശേഷതകള്‍
Tech
ലാവ അഗ്നി 4 നവംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്ട്ടിഫിക്കേഷന് വെബ്സൈറ്റില്‍ ഹാന്‍ഡ്സെറ്റിന്റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്.
ലാവ അഗ്നി 4 5ജിയുടെ ബിഐഎസ് ലിസ്റ്റിംഗ് LXX525 എന്ന മോഡല്‍ നമ്പറില്‍ ഹാന്‍ഡ്സെറ്റ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 15ന് ഈ ഹാന്‍ഡ്സെറ്റ് ബിഐഎസ് ഡാറ്റാബേസില്‍ ലിസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
Tech
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് 15 ചൈനയില്‍ 27നു പുറത്തിറങ്ങും. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഇന്ത്യയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി ഫോണ്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും വണ്‍പ്ലസിന് പുതിയ മോഡലിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവും വലിയ ബാറ്ററി പാക്കോടുകൂടിയാണ് വണ്‍ പ്ലസ് വിപണിയില്‍ എത്തുക. 7300 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണം.
ബാറ്ററി 100 വാട്ട്സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്സ് വയര്‍ലെസ് ചാര്ജിംഗുമായിരിക്കും ഉണ്ടാവുക. എന്നാല്‍ റിവേഴ്സ് ചാര്‍ജിംഗ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 6.78 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും മറ്റൊരു പ്രത്യേകത.
8.1 എംഎം കനവും 211-215 ഗ്രാം ഭാരവുമായിരിക്കും ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസിന്റെ സാന്‍ഡ് ഡ്യൂണ്‍ നിറത്തിന് പുറമെ കറുപ്പും പര്‍പ്പിള്‍ നിറത്തിലും പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 15 ഫൈവ്ജിക്ക് ഇന്ത്യയില്‍ 70,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.
Auto
ടൊയോട്ട വെൽഫയറും കിയ കാർണിവലും തങ്ങൾക്ക് ഇനി എതിരാളികളില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ കറുത്ത കുതിരയെ അഴിച്ചുവിടുന്നത്. ഇന്ത്യയുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എംപിവിയായ എം9 അടുത്തയാഴ്ച മുതൽ നിരത്ത് വാഴും.
വിലയിൽ പിന്നിലും ഫീച്ചറിൽ എതിരാളികൾക്കൊപ്പവുമാണ് ഈ ആഡംബര വാഹനം. അതുകൊണ്ടുതന്നെ പ്രീമിയം എംപിവി ശ്രേണിയിൽ ഇനി വരാൻ പോകുന്നത് കടുത്ത ത്രികോണ മത്സരമായിരിക്കും.
ഇലക്ട്രിക് കരുത്തിൽ എം9 എംപിവി വിൽപനയ്ക്ക് എത്തുന്നത് പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി എംജി മോട്ടോഴ്സ് ആരംഭിച്ചിട്ടുള്ള എംജി സെലക്ട് എന്ന ഡീലർഷിപ്പുകൾ വഴിയായിരിക്കും.
ഒറ്റ വേരിയന്റിൽ എത്തുന്ന എംജി എം9ന് 69.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭിക്കുക.
വാഹനത്തിന്റെ പുറംമോടിയും രൂപവും വെൽഫയറിനും കാർണിവലിനും സമാനമാണ്. ബോണറ്റിനോടു ചേർന്ന് നൽകിയിട്ടുള്ള എൽഇഡി ഡിആർഎല്ലും പൊസിഷൻ ലൈറ്റും വെർട്ടിക്കിളായി നൽകിയിട്ടുള്ള പ്രൊജക്ഷൻ ഹെഡ്ലാന്പും വലിയ എയർഡാമും എംജി എം9നെ വേറിട്ട് നിർത്തുന്നു.
വാഹനത്തിന്റെ അകത്തളത്തിന് മിഴിവേകുന്നത് ഇതിലെ പ്രസിഡൻഷ്യൽ സീറ്റുകളാണ്. ഈ സീറ്റുകൾ 16 തരത്തിൽ ക്രമീകരിക്കാൻ കഴിയും. എട്ട് മസാജ് മോഡുകൾ, ഹീറ്റിംഗ്, വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവ ഇതിലുണ്ട്. ഇന്റലിജന്റ് ആം റെസ്റ്റിൽ നിന്ന് ഇവയെല്ലാം നിയന്ത്രിക്കാനും കഴിയും.
ഡ്രൈവർ കാബിനിലും പാസഞ്ചർ കാബിനിലുമായി രണ്ട് സണ്റൂഫുകളാണുള്ളത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോണ്‍ ചാർജർ, എയർ പ്യൂരിഫയർ, 13 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360ഡിഗ്രി കാമറ, ലെവൽ 2 അഡാസ് സ്യൂട്ട് എന്നിവയാണ് സുരക്ഷയുടെ കാര്യത്തിൽ നൽകിയിരിക്കുന്നത്.
ആഡംബരത്തോടെപ്പം 548 കിലോമീറ്റർ റേഞ്ചും എംജി എം9 ഓഫർ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കൽ മാഗ്നീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 242 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് എംജി എം9ന് കരുത്തേകുന്നത്.
ചാർജിംഗിനായി സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷനോടുകൂടിയ 11 കിലോവാട്ട് വാൾ ബോക്സ് ചാർജറും 3.3 കിലോവാട്ട് പോർട്ടബിൾ ചാർജറും ലഭിക്കും. വാഹനം 160 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.
Tech
ഇന്‍ഫിനിക്സ് ജിടി 30 5ജി+ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങി. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള കാര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയുള്ള 1.5കെ 10-ബിറ്റ് അമോലെഡ് സ്ക്രീന്‍, മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റ്, ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ (ബിജിഎംഐ) 90fps പിന്തുണ, പിന്നിലെ മെക്ക ലൈറ്റുകള്‍ ബ്രീത്ത്, മെറ്റിയര്‍, റിഥം തുടങ്ങിയ പാറ്റേണുകള്‍ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനും കഴിയും.
16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടാകും. ഇന്‍ഫിനിക്സ് ജിടി 30 5ജി+ കമ്പനിയുടെ ഇന്‍ഫിനിക്സ് എഐ സ്യൂട്ടിനെ പിന്തുണയ്ക്കും. അതില്‍ എഐ കോള്‍ അസിസ്റ്റന്റ്, എഐ റൈറ്റിംഗ് അസിസ്റ്റന്റ്, ഫോളാക്സ് വോയ്സ് അസിസ്റ്റന്റ്, ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്നു.
ഫ്ലിപ്കാര്ട്ടിലൂടെയും ഓഫ്ലെെന് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ഹാന്‍ഡ്സെറ്റ് ലഭ്യമാകും. ബ്ലേഡ് വൈറ്റ്, സൈബര്‍ ബ്ലൂ, പള്‍സ് ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളാണുള്ളത്.