Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feba Jose Dead

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണസം​ഘം റിപ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ആ​ല​പ്പു​ഴ ഓ​മ​ന​പ്പു​ഴ പൊ​ള്ള​യി​ല്‍ സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ ഭാ​ര്യ ഫേ​ബ ജോ​സ് (27) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ​വ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ലും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് .പി. ​പു​ന്നൂ​സ് നി​യോ​ഗി​ച്ച വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റിപ്പോർ​ട്ട് പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി.

പ്ര​സ​വവേ​ള​യി​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കാ​വു​ന്ന ഗു​രു​ത​ര​വും സ​ങ്കീ​ർ​ണ​വു​മാ​യ അ​മ്നി​യോ​ട്ടി​ക്ക് ഫ്ലൂ​യി​ഡ് എം​ബോ​ളി​സം സം​ഭ​വി​ച്ച​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ വൈ​കി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ഡോ​ക്ട​ര്‍മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up