കോട്ടയം: ഇന്നുമുതല്‍ റായ്പൂരില്‍ നടക്കുന്ന ഫെഡറേഷന് കപ്പ് വോളിയില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥി സുജിത്ത് ജഴ്സിയണിയും. 10-ാം ക്ലാസിനുശേഷം ഐടിഐ പഠനം പൂര്‍ത്തിയാക്കിയ സുജിത്ത് ഡിഗ്രി പഠനത്തിനായി അരുവിത്തുറ കോളജില്‍ ചേരുകയായിരുന്നു.
കോളജിലെ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് ജേക്കബിന്റെ കീഴില്‍ സുജിത്ത് പരിശീലനം തുടങ്ങിയതോടെ എംജി യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടി. തുടര്‍ന്ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കി.
അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാര്‍ളി എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് നല്കിയ മികച്ച പിന്തുണയാണ് സുജിത്തിനെ ടീമില്‍ എത്തിച്ചത്.
സുജിത്തിന്റെ ബാല്യത്തില്‍തന്നെ പിതാവ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടതിനാല്‍ ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയില്‍ അട്ടപ്പാടി സ്വദേശിയായ വോളിബോള്‍ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് വോളിബോളിലേക്ക് എത്തിച്ചത്.