കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ആദ്യ വനിതാ ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന പുംസിലെ മലാംബോ (71) അന്തരിച്ചു.
അധ്യാപികയായിരുന്ന ഇവർ 1994ൽ ദക്ഷിണാഫ്രിക്കയിലെ ആദ്യ ജനാധിപത്യ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2005 മുതൽ 2008 വരെയാണ് ഡെപ്യൂട്ടി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചത്. ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറലായും യുഎൻ വുമണിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.