Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FertilityAwareness

Special

40 ക​ഴി​ഞ്ഞും 20-ക​ളി​ൽ പ​ര​തു​ന്ന പു​രു​ഷ​ന്മാ​ർ; പ്രാ​യം കു​റ​ഞ്ഞ പെ​ൺ​കു​ട്ടി​ക​ളെ മാ​ത്രം തേ​ടു​ന്ന​വ​ർ​ക്ക് ചു​ട്ട​മ​റു​പ​ടി

വി​വാ​ഹാ​ലോ​ച​ന​ക​ളി​ൽ പു​രു​ഷ​ന്മാ​ർ വെ​യ്ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും മാ​തൃ​കാ​പ​ര​മാ​യ വ​ധു​വി​നെ കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ്പ​ങ്ങ​ളെ​യും ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യൊ​രു ച​ർ​ച്ച ന​ട​ക്കു​ന്നു.

പ്രാ​യം നാ​ൽ​പ്പ​തു​ക​ളി​ലെ​ത്തി​യ പു​രു​ഷ​ന്മാ​ർ ത​ങ്ങ​ളേ​ക്കാ​ൾ വ​ള​രെ​യ​ധി​കം പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​ക​ളെ മാ​ത്രം വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​വും, ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ശാ​സ്ത്രീ​യ​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ളും തു​റ​ന്നു​കാ​ട്ടി ഒ​രു പ്ര​മു​ഖ മാ​ച്ച് മേ​ക്ക​ർ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ അ​ടു​ക്ക​ൽ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി എ​ത്തു​ന്ന 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള മി​ക്ക പു​രു​ഷ​ന്മാ​രും ഇ​രു​പ​തു​ക​ളി​ലോ മു​പ്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലോ ഉ​ള്ള യു​വ​തി​ക​ളെ മാ​ത്രം വ​ധു​വാ​യി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​രോ​ഗ്യ​ക​ര​മാ​യ കു​ട്ടി​ക​ൾ ഉ​ണ്ടാ​ക​ണം എ​ന്ന ഒ​രൊ​റ്റ കാ​ര​ണ​മാ​ണ് ഇ​വ​ർ​ക്കെ​ല്ലാം പ​റ​യാ​നു​ള്ള​ത്. അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി പ്ര​മു​ഖ സാ​ങ്കേ​തി​ക ക​മ്പ​നി​യി​ൽ ഉ​യ​ർ​ന്ന പ​ദ​വി വ​ഹി​ക്കു​ന്ന നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഒ​രു എ​ഞ്ചി​നീ​യ​ർ ത​ന്നെ സ​മീ​പി​ച്ച അ​നു​ഭ​വ​മാ​ണ് അ​വ​ർ പ​ങ്കു​വെ​ച്ച​ത്.

28 വ​യ​സു​ള്ള യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളോ​ട്, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ അ​ച്ഛ​ന്‍റെ പ്രാ​യ​ത്തി​നും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച​പ്പോ​ൾ "60 വ​യ​സു​വ​രെ പു​രു​ഷ​ന്മാ​ർ​ക്ക് കു​ട്ടി​ക​ളു​ണ്ടാ​കാം, സി​നി​മാ​താ​ര​ങ്ങ​ളെ നോ​ക്കൂ" എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ പ്രാ​യ​മാ​കു​ന്തോ​റും പു​രു​ഷ​ന്മാ​രി​ലെ ബീ​ജ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​യു​മെ​ന്നും ഇ​ത് ഭാ​വി ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കാ​മെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം പ​ല​രും മ​റ​ക്കു​ക​യാ​ണെ​ന്ന് മാ​ച്ച് മേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​രു​ഷ​ന്മാ​ർ സ്വ​ന്തം ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ശേ​ഷം, കു​ടും​ബം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും കു​ട്ടി​ക​ളെ പ്ര​സ​വി​ക്കു​ന്ന​തി​നു​മു​ള്ള പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ളേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ സ്ത്രീ​ക​ളു​ടെ ത​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

പ​ങ്കാ​ളി​യു​ടെ ശ​രീ​ര​ത്തെ​യും പ്രാ​യ​ത്തെ​യും കു​റി​ച്ച് വ​ലി​യ നി​ബ​ന്ധ​ന​ക​ൾ വെ​യ്ക്കു​ന്ന​തി​ന് മു​ൻ​പ്, പു​രു​ഷ​ന്മാ​ർ സ്വ​ന്തം ആ​രോ​ഗ്യ​വും പ്ര​ത്യു​ൽ​പാ​ദ​ന ശേ​ഷി​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ്വ​ന്തം പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വ​ർ ഉ​പ​ദേ​ശി​ക്കു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ മു​ഴു​വ​ൻ കു​റ്റ​വും സ്ത്രീ​ക​ളു​ടെ മേ​ൽ കെ​ട്ടി​വെ​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ രീ​തി മാ​റ്റ​ണ​മെ​ന്നും, പ്രാ​യ​മാ​കു​മ്പോ​ൾ പു​രു​ഷ​ന്മാ​രി​ലു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ പ​ല​രും മ​ടി​ക്കു​ക​യാ​ണെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കേ​വ​ലം സാ​മ്പ​ത്തി​ക ഭ​ദ്ര​ത മാ​ത്രം വെ​ച്ച് പ്രാ​യം കു​റ​ഞ്ഞ പ​ങ്കാ​ളി​ക​ളെ സ്വ​ന്ത​മാ​ക്കാ​മെ​ന്ന​ത് ചി​ല​രു​ടെ അ​നാ​വ​ശ്യ​മാ​യ അ​വ​കാ​ശ​വാ​ദ​ബോ​ധ​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്.

Latest News

Corehub Up