Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festivals

മീ​ന​മാ​സ പൂ​ജ​ക​ൾ; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്‌​ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​യ്ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കും. മീ​ന​മാ​സം ഒ​ന്നു മു​ത​ൽ ക​ള​ഭാ​ഭി​ഷേ​ക​വും പ​ടി​പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 19ന് ​രാ​ത്രി പ​ത്തി​ന് ന​ട​യ​ട​യ്ക്കും.

തു‌​ട​ർ​ന്ന് ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നാ​യി 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന് ന​ട തു​റ​ക്കും. 23 ന് ​ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 31 ന് ​പ​ള്ളി​വേ​ട്ട​യും ഏ​പ്രി​ൽ ഒ​ന്നിന് ​പ​മ്പ​യി​ൽ ആ​റാ​ട്ടും ന​ട​ക്കും. ആ​റാ​ട്ടി​നു ശേ​ഷം ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് തി​രി​ച്ചെ​ത്തി ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

Latest News

Corehub Up