തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത. സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്ക് 1,000 രൂപ ഉത്സവബത്തയായി നല്‍കുന്നതിന് അനുമതി നല്കി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അതത് സഹകരണ സംഘങ്ങളുടെ ഭരണസമിതി തീരുമാനത്തിന് വിധേയമായി സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടില്‍നിന്നും ഉത്സവബത്ത നല്‍കാമെന്നാണ് ഉത്തരവ്.
നിലവില്‍ കേരള സഹകരണ സംഘം നിയമവും നിലവിലുള്ള സര്‍ക്കുലറുകളും അനുസരിച്ച് ഭരണസമിതി അംഗങ്ങള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സിറ്റിംഗ് ഫീസും ഔദ്യോഗിക യാത്രകള്‍ക്കുള്ള യാത്രാബത്തയും മാത്രമാണ് അനുവദനീയമായിട്ടുള്ളത്.
എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മാതൃകയില്‍ സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഭദ്രത മുന്‍നിര്‍ത്തി ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിക്കാവുന്നതാണെന്നാണ് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവ്