Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FestiveSeason

നി​​​​ര​​​​ക്ക് കൂ​​​​ടു​​​​ത​​​​ലെ​​​​ങ്കി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ൽ പോ​​​​കേ​​​​ണ്ട: സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്സ​​​​വ​​​സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഹ​​​​ർ​​​​ജി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​കോ​​​​ട​​​​തി.

ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ൽ യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, സ​​​​ന്ദീ​​​​പ് മേ​​​​ത്ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വാ​​​​ക്കാ​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഉ​​​​ത്സ​​​​വ​​​സീ​​​​സ​​​​ണി​​​​ലും വ​​​​ർ​​​​ഷാ​​​​വ​​​​സാ​​​​ന സീ​​​​സ​​​​ണി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ നി​​​​ര​​​​ക്കി​​​​നു പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ല​​​​വി​​​​ലെ നി​​​​ര​​​​ക്കു​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​ക്കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ ഈ ​​​​നി​​​​ല​​​​ പാ​​​​ട്.

സാ​​​​ധാ​​​​ര​​​​ണ നി​​​​ര​​​​ക്കി​​​​ന്‍റെ 700 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ള​​​​തെ​​​​ന്നും ട്രെ​​​​യി​​​​ൻ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ കൊ​​​​ള്ള​​​​വി​​​​ല ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​ന്നാ​​​​ൽ, വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up