Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fever And Chills

Idukki

പ​നി​ച്ചു​വി​റ​ച്ച് മ​ല​യോ​രം കു​ട്ടി​ക​ളി​ല്‍ വൈ​റ​ല്‍ പ​നി വ്യാ​പ​കം

തൊ​ടു​പു​ഴ: കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി വ്യാ​പ​ക​മാ​കു​ന്നു. നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ലും വൈ​റ​ൽ പ​നി വ്യാ​പ​ക​മാ​ണ്.

ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും പ​നി​ക്ക് പു​റ​മേ ക​ടു​ത്ത ശ​രീ​ര​വേ​ദ​ന​യും വ​ര​ണ്ട ചു​മ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ​നി ബാ​ധി​ച്ചാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ജൂ​ൺ 10 വ​രെ 2,343 പേ​രാ​ണ് വൈ​റ​ല്‍ പ​നി ബാ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​കൂ​ടി ചേ​ർ​ത്താ​ൽ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ​യാ​കും. ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മ്പ​തു​പേ​ര്‍ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ണ്ട്.
എ​ച്ച്1 എ​ന്‍1 പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. കൊ​ച്ചു​ക​രി​മ്പ​ന്‍ സ്വ​ദേ​ശി​നി മ​റി​യാ​മ്മ (82) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചത്.

Latest News

Corehub Up