Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fiancee

പ്ര​തി​ശ്രു​ത വ​ര​നെ ത​ള്ളി​യി​ട്ട് കൊ​ന്ന സം​ഭ​വം: പ​ര​സ്പ​രം പ​ഴി​ചാ​രി യു​വ​തി​യും കാ​മു​ക​നും

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ പ്ര​തി​ശ്രു​ത വ​ര​നെ ത​ള്ളി​യി​ട്ട് കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ സി​യ ഗോ​യ​ലും ചേ​ത​ൻ ചൗ​ധ​രി​യും പ​ര​സ്പ​രം മ​റ്റൊ​രാ​ളു​ടെ ത​ല​യി​ൽ കു​റ്റം കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

താ​ൻ സി​യ​യു​മാ​യി ഒ​ളി​ച്ചോ​ടാ​ൻ മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​ത് സി​യ​യാ​ണെ​ന്നും ചേ​ത​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ സി​യ ഇ​ത് നി​ഷേ​ധി​ച്ചു. കൊ​ല​പാ​ത​കം ചേ​ത​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു​വെ​ന്നും, ജൂ​ൺ 14 ന് ​കേ​ത​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ചേ​ത​ൻ ത​ന്‍റെ മു​ൻ​പി​ൽ ക​ര​ഞ്ഞ​താ​യും സി​യ പ​റ​ഞ്ഞു. എ​ന്നാ​ൽ, ല​ഭി​ച്ച തെ​ളി​വു​ക​ൾ പ്ര​കാ​രം ഈ ​കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര സി​യ ത​ന്നെ​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

ഇ​രു​വ​രും ആ​ദ്യം ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സി​യ​യും ചേ​ത​നും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​യി. ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​ത​നു​മാ​യി സി​യ​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. വി​വാ​ഹം വേ​ണ്ടെ​ന്ന് സി​യ പ​ല​ത​വ​ണ കേ​ത​നോ​ട് പ​റ​ഞ്ഞി​രു​ന്നു​ങ്കി​ലും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ചേ​ത​നു​മാ​യി ചേ​ർ​ന്ന് കേ​ത​നെ കൊ​ല​പ്പെ​ടു​ത്താ​ൻ സി​യ പോ​ലീ​സ് പ​ദ്ധ​തി​യി​ട്ട​ത്.

Latest News

Corehub Up