Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fidesz News Agency

കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് 17 മിഷണറിമാർ

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 17 മി​​​ഷ​​​ണ​​​റി​​​മാ​​​ർ. ക​​​ത്തോ​​​ലി​​​ക്കാ​​​ മാ​​​ധ്യ​​​മ​​​മാ​​​യ ഫി​​​ഡെ​​​സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്.

ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ എ​​​ണ്ണം 626 ആ​​​യി ഉ​​​യ​​​ർ​​​ന്നു. വി​​​ശ്വാ​​​സ​​​ത്തെ പ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ വൈ​​​ദി​​​ക​​​ര്‍, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ, സെ​​​മി​​​നാ​​​രി​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടു​​​ന്നു.

ഭൂ​​​ഖ​​​ണ്ഡം തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2025ൽ ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മി​​​ഷ​​​ണ​​​റി​​​മാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ആ​​​ഫ്രി​​​ക്ക​​​യി​​​ലാ​​​ണ്. ആ​​​റു വൈ​​​ദി​​​ക​​​ർ, ര​​​ണ്ട് സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ണ്ട് മ​​​ത​​​ബോ​​​ധ​​​ന അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടെ പ​​​ത്തു മി​​​ഷ​​​ണ​​​റി​​​മാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ര​​​ണ്ടു വൈ​​​ദി​​​ക​​​രും ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ഷ​​​ണ​​​റി​​​മാ​​​രി​​​ല്‍ ഒ​​​രു വൈ​​​ദി​​​ക​​​നും അ​​​ല്മാ​​​യ​​​നും ഉ​​​ള്‍പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​ർ ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഒ​​​രു വൈ​​​ദി​​​ക​​​ന്‍ യൂ​​​റോ​​​പ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ലോ​​​ക​​​മെ​​​മ്പാ​​​ടും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് മി​​​ഷ​​​ണ​​​റി​​​മാ​​​രും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക്രൈ​​​സ്ത​​​വ​​​രും ക്രി​​​സ്തു​​​വി​​​ശ്വാ​​​സ​​​ത്തെപ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വി​​​ധ റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up