കോഴിക്കോട്: വിനോദയാത്ര പോയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു.
കുറ്റ്യാടി വേളം സ്വദേശി സലിതിനെയാണ് (46) എലത്തൂര്‍ പൊലിസ് വെങ്ങളത്തുവച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ എട്ട് പോക്സോ കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ എട്ടു വിദ്യാര്‍ഥികളെയാണു സലിത് ഉപദ്രവിച്ചത്.