കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാർഷിക അഖിലേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വനിതാ വിഭാഗം ഫൈനൽ ചിത്രം വ്യക്തമായി.
തിരുവനന്തപുരം കെഎസ്ഇബിയും സെക്കന്തരാബാദ് സൗത്ത് സെൻട്രൽ റെയിൽവേയും (എസ്സിആർ) തമ്മിലാണ് കിരീട പോരാട്ടം. അവസാന ലീഗ് മത്സരത്തിൽ ഐസിഎഫ് ചെന്നൈയെ കീഴടക്കിയാണ് എസ്സിആർ ഫൈനൽ ടിക്കറ്റ് എടുത്തത്; 94-58.
പുരുഷ വിഭാഗത്തിൽ ബംഗളൂർ യംഗ് ഒാറിയൺസ് 98-62ന് ഇന്ത്യൻ എയർഫോഴ്സിനെ കീഴടക്കി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെ സെമിയിലേക്കു മുന്നേറി.