Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifteenth Plan

Kasaragod

പ​തി​ന​ഞ്ചാം പ​ദ്ധ​തി: ജി​ല്ല​യു​ടെ വി​ക​സ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം

ബേക്കൽ: പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ വി​ക​സ​ന മു​ൻ​ഗ​ണ​ന​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ആ​ശ​യ-​അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ യോ​ഗം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യ ആ​സ്തി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ്വ​യം തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ഒ​രു ന​ഗ​ര സം​സ്ഥാ​ന​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​വി​ഹി​ത​ത്തെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണം.

കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം. മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എം​എ​ൽ​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫ്, ക​ല്ല​ട്ര മാ​ഹി​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ക​ള​ക്‌​ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, മു​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ, ഗ​വേ​ഷ​ക​ർ, സം​രം​ഭ​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

Latest News

Corehub Up