പനമറ്റം: ഭഗവതിക്ഷേത്രത്തിലെ കലശോത്സവഭാഗമായി ദേശീയവായനശാലയിൽ ചിത്രപ്രദർശനം തുടങ്ങി. പനമറ്റത്തെ ചിത്രകാരന്മാരുടെയും വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നടത്തിയ ചിത്രകലാക്യാമ്പിലെ കലാകാരന്മാരുടെയും രചനകളാണ് പ്രദർശനത്തിലുള്ളത്. പഞ്ചായത്തംഗം ശ്രീജാ സരീഷ് ഉദ്ഘാടനം ചെയ്തു.
വി.എൻ. രാധാകൃഷ്ണൻ മോതിരപ്പള്ളിൽ, രാഗേഷ് രവി ഇടമന, ആദിദേവ് സുരേഷ്, അഭിദേവ് സുരേഷ്, രമ്യ അനൂപ് തകടിയിൽ, ആര്യാ മനോജ് കൊല്ലൻകുന്നേൽ, രജനി ശ്രീധരൻ, വി.എ. അഭിജിത്, വി.എ. സേതുലക്ഷ്മി, അലംകൃത ശ്രീരാജ്, എം.ആർ. ജയകൃഷ്ണൻ മൂവൂർ, കെ.ആർ. ഗോകുൽ കൊല്ലൻകുന്നേൽ, മീരാ മുരളി കല്ലായിൽ, ഋതിക നായർ മുട്ടത്തുകുന്നേൽ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.