ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സഭയ്ക്കുള്ളിൽ പഞ്ച് ഡയലോഗുകൾ വിളമ്പാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം.കെ. സ്റ്റാലിൻ.
ഡിഎംകെയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഭരണകാലത്ത് ജനങ്ങൾക്കായി കൊണ്ടുവന്ന വികസന പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്ന് സ്റ്റാലിൻ ആരോപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഡിഎംകെയെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി എപ്പോഴും ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നവരാണെന്നും സ്റ്റാലിൻ പറഞ്ഞു.