Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FilmWorld

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നു സി​നി​മാ​ലോ​ക​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം

ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് 174 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന ഫ്ലൈ​ദു​ബാ​യി വി​മാ​ന​ത്തെ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ശം​സ. അ​സാ​മാ​ന്യ ധൈ​ര്യ​ത്തോ​ടും സ​മ​ചി​ത്ത​ത​യോ​ടും കൂ​ടി നേ​രി​ട്ട ക്യാ​പ്റ്റ​ന് ആ​ദ​ര​വ​റി​യി​ച്ച് പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ആ​ർ. മാ​ധ​വ​ൻ, വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ര​വി കി​ഷ​ൻ, പ​രേ​ഷ് റാ​വ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ത്യ​ൻ പൈ​ല​റ്റി​ന്‍റെ സാ​ഹ​സി​ക​ത​യെ പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്‌​താ​വ​ന പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ന​ട​ൻ ആ​ർ. മാ​ധ​വ​ൻ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ 'യ​ഥാ​ർ​ഥ ഹീ​റോ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

അ​ങ്ങേ​യ​റ്റ​ത്തെ സ​മ്മ​ർ​ദ​ഘ​ട്ട​ത്തി​ലും ക്യാ​പ്റ്റ​ൻ കാ​ണി​ച്ച ശാ​ന്ത​ത​യെ​യും ധീ​ര​ത​യെ​യും ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട പ്ര​ശം​സി​ച്ചു. 'ദൈ​വം നി​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യ​ട്ടെ ക്യാ​പ്റ്റ​ൻ. നി​ങ്ങ​ൾ നേ​രി​ട്ട​തും ചെ​യ്‌​ത​തും അ​വി​ശ്വ​സ​നീ​യ​മാ​ണ്,' വി​ജ​യ് ദേ​വ​ര​കൊ​ണ്ട കു​റി​ച്ചു.

ഡ്യൂ​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റി​ന്‍റെ​യും ത​ള​രാ​ത്ത ധൈ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് സ്മി​ത് മ​ച്ചാ​ർ എ​ന്ന് ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ര​വി കി​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്യാ​പ്റ്റ​ന്‍റെ ഈ ​പ്ര​വൃ​ത്തി രാ​ജ്യ​ത്തി​ന് ത​ന്നെ വ​ലി​യ അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. മു​തി​ർ​ന്ന ന​ട​ൻ പ​രേ​ഷ രാ​വ​ൽ, ക്രാ​ന്തി​വി​ർ എ​ന്ന ചി​ത്ര​ത്തി​ലെ നാ​നാ പ​ടേ​ക്ക​റു​ടെ പ്ര​ശ​സ്‌​ത​മാ​യ 'ഏ​ക് മ​ച്ചാ​ർ ആ​ദ്മി​കോ...' എ​ന്ന സം​ഭാ​ഷ​ണ​വും പൈ​ല​റ്റി​ന്‍റെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് 174 പേ​രു​ടെ ജീ​വ​ൻ കാ​ത്തു​സൂ​ക്ഷി​ച്ച ഈ ​നാ​യ​ക​ന്‍റെ ധീ​ര​ത ഇ​പ്പോ​ൾ സി​നി​മ ലോ​ക​വും രാ​ജ്യ​വും ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ടാ​ബു​ക്കി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ദ​ഗ്ദ്‌​ധ സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

 

Latest News

Corehub Up