കൊച്ചി: അക്കൗണ്ടന്റുമാരുടെയും ധനകാര്യ മേഖലയിലെ പ്രഫഷണലുകളുടെയും ക്ഷേമത്തിനായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ അക്കൗണ്ടന്റ്സ് (എഐഎ), ധനകാര്യ-അക്കൗണ്ടിംഗ് രംഗത്തു വ്യവസായാധിഷ്ഠിത പരിപാടികൾ സംഘടിപ്പിക്കുന്ന കൊച്ചിയിലെ എഡ്ടെക് കമ്പനി ഫിൻപ്രോവ് ലേണിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
ഇന്ത്യയിലെ പഠിതാക്കളെ പിന്തുണയ്ക്കാനും പ്രഫഷണൽ യോഗ്യതകളുടെ നിലവാരം ഉയർത്താനും അതുവഴി ഇന്ത്യൻ അക്കൗണ്ടന്റുമാരെയും ധനകാര്യ പ്രഫഷണലുകളെയും സഹായിക്കാനും ലക്ഷ്യമിട്ടാണു സഹകരണം.