Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Today

Kottayam

ലൂ​ര്‍​ദ് ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഫൈ​ന​ല്‍ ഇന്ന്

കോ​​ട്ട​​യം: ലൂ​​ര്‍​ദ് ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​ന്‍റെ ഫൈ​​ന​​ല്‍ ഇ​​ന്ന് ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. തു​​ട​​ര്‍​ന്ന് 6.30ന് ​​സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ജി​​ല്ലാ ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി അ​​നീ​​ഷ് പി. ​​കോ​​ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു വി​​ജ​​യി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കു​​ക​​യും ചെ​​യ്യും.

സ്‌​​പോ​​ര്‍​ട്സ് ഡി​​വി​​ഷ​​നും ജ​​ന​​റ​​ല്‍​വി​​ഭാ​​ഗ​​വും പ്ര​​ത്യേ​​ക​​മാ​​യി​​ട്ടാ​​ണ് ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​സ്എ​​ച്ച് കി​​ളി​​മ​​ല (19-15)​എ​​സ്എ​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യെ​​യും എ​​ല്‍​എ​​ഫ് കൊ​​ര​​ട്ടി (58-31)സി​​ല്‍​വ​​ര്‍ ഹി​​ല്‍​സ് കോ​​ഴി​​ക്കോ​​ടി​​നെ​​യും പ്ര​​വി​​ഡ​​ന്‍​സ് കാ​​ലി​​ക്ക​​റ്റ് (45-21) ജ്യോ​​തി​​നി​​കേ​​ത​​ന്‍ ആ​​ല​​പ്പു​​ഴ​​യെ​​യും മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ക​​ഞ്ഞി​​ക്കു​​ഴി (65-28) ലൂ​​ര്‍​ദ് കോ​​ട്ട​​യ​​ത്തെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി ഫൈ​​ന​​ലി​​ലേ​​ക്കു ക​​ട​​ന്നി​​രി​​ക്കു​​ന്നു.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഗി​​രി​​ദീ​​പം കോ​​ട്ട​​യം(52-29)​ സെ​​ന്‍റ് ആ​​ന്‍​സ് കു​​ര്യ​​നാ​​ടി​​നെ​​യും സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​സ് പ​​ത്ത​​നാ​​പു​​രം(78-73) എ​​ല്‍​എ​​ഫ് കൊ​​ര​​ട്ടി​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ന് രാ​​വി​​ലെ സെ​​മി ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തും.

Latest News

Corehub Up