Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinalFarewell

Middle East and Gulf

പ്ര​തി​സ​ന്ധി​ക​ൾ ക​ട​ന്ന് ഫ​സ​ലു​ദ്ദീ​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കി

റി​യാ​ദ്: പൊ​ള്ള​ലേ​റ്റ് മ​രി​ച്ച മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം ത​ട്ടാ​ര​ക്കാ​ട് സ്വ​ദേ​ശി ഫ​സ​ലു​ദ്ദീ​ൻ വ​ട​ക്കേ​ക്ക​ര​യു​ടെ (52) മൃ​ത​ദേ​ഹം നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്ന് നാ​ട്ടി​ലെ​ത്തിച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാൻ വൈ​കി​യ​ത് അ​ന്ത്യ​ദ​ർ​ശ​ന​വും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കിയിരുന്നു.

റി​യാ​ദി​ലെ അ​ൽ​ന​സീം പ​രി​സ​ര​ത്ത് അ​ബൂ​ഹു​റൈ​റ സ്ട്രീ​റ്റി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഈ മാസം ഏ​ഴി​ന് വൈകുന്നേരം ആ​റി​നാ​യി​രു​ന്നു തീ​പി​ടി​ത്തം. ഒ​ന്നാം നി​ല​യി​ലെ കു​ളി​മു​റി​യി​ൽ വാ​ട്ട​ർ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​മാ​യു​ള്ള തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഫ​സ​ലു​ദ്ദീ​നെ റെ​ഡ് ക്ര​സ​ന്‍റ് സം​ഘം നാ​ഷ​ണ​ൽ ഗാ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

മൃ​ത​ദേഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ 12ന് ​ത​യാ​റാ​ക്കി റി​യാ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി അ​യ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ മു​ട​ങ്ങി.

തു​ട​ർ​ന്ന് ദ​മാം വി​മാ​ന​ത്താ​വ​ളം വ​ഴി അ​യ​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ വീ​ണ്ടും ത​യാ​റാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ തേ​ക്കി​ൻ​കോ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. പ​രി​യാ​പു​രം ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ലാ​യി​രു​ന്നു കബ​റ​ട​ക്കം.

റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ന​സീം ഏ​രി​യ​യി​ലെ ഷാ​ര ഹം​സ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്നു ഫ​സ​ലു​ദ്ദീ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി.

പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫ​സ്‌​ല. മ​ക​ൻ: മു​ഹ​മ്മ​ദ് ഫ​ഹീം.

Latest News

Corehub Up