Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinancialControversy

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് ജി​എ​സ്ടി സ​മ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ജി​എ​സ്ടി അ​ന്വേ​ഷ​ണം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ ജി​എ​സ്ടി കൊ​ല്ലം ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ജി​എ​സ്ടി വ​കു​പ്പ് സ​മ​ൻ​സ് അ​യ​ച്ചു. 

ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഗോ​കു​ലം ചി​റ്റ് ഫ​ണ്ട്സ്, ഹി​ന്ദു​ജ ഫി​നാ​ൻ​സ് എ​ന്നി​വ​ർ​ക്കും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​എ​സ്ടി വ​കു​പ്പ് സ​മ​ൻ​സ് അ​യ​ച്ചി​ട്ടു​ണ്ട്. മെ​സി​യെ​യും സം​ഘ​ത്തെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി ബാ​ധ്യ​ത​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണ് വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ച​തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട്, കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത വീ​ഴ്ച വ​രു​ത്തി​യെ​ന്നും ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശി​പാ​ർ​ശ. റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി എ​ട്ട് മാ​സ​ത്തോ​ളം ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Latest News

Corehub Up