Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinancialFrauds

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കും സാമ്പത്തിക വഞ്ചനകള്‍ക്കുമെതിരേ ജാഗ്രത പാലിക്കണം: പ്രവാസി കമ്മിഷന്‍

കൊ​​​​ച്ചി: വി​​​​ദേ​​​​ശ തൊ​​​​ഴി​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ക്കും സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ഞ്ച​​​​ന​​​​ക​​​​ള്‍ക്കു​​​​മെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​വാ​​​​സി ക​​​​മ്മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണ്‍ ജ​​​​സ്റ്റീ​​​​സ് സോ​​​​ഫി തോ​​​​മ​​​​സ്. കാ​​​​ക്ക​​​​നാ​​​​ട് ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് കോ​​​​ണ്‍ഫ​​​​റ​​​​ന്‍സ് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന പ്ര​​​​വാ​​​​സി ക​​​​മ്മി​​​​ഷ​​​​ന്‍ അ​​​​ദാ​​​​ല​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ജ​​​​സ്റ്റീ​​​​സ്.

75ഓ​​​​ളം പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് അ​​​​ദാ​​​​ല​​​​ത്തി​​​​ല്‍ ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. വീ​​​​സ, റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്, സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ച്ച ഭൂ​​​​രി​​​​ഭാ​​​​ഗം കേ​​​​സു​​​​ക​​​​ളും. നോ​​​​ര്‍ക്ക വ​​​​കു​​​​പ്പ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച റി​​​​ക്രൂ​​​​ട്ടിം​​​​ഗ് ഏ​​​​ജ​​​​ന്‍സി​​​​ക​​​​ള്‍ വ​​​​ഴി മാ​​​​ത്രം വി​​​​ദേ​​​​ശ തൊ​​​​ഴി​​​​ല്‍സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ന്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ പ​​​​റ​​​​ഞ്ഞു.

ക​​​​മ്മി​​​​ഷ​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റ് (www.nricommission.kerala.gov.in) വ​​​​ഴി പ്ര​​​​വാ​​​​സി​​​​ക​​​​ളെ​​​​യോ, അ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളെ​​​​യോ, വീ​​​​സ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളി​​​​ല്‍ പെ​​​​ടു​​​​ന്ന​​​​വ​​​​രെ​​​​യോ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന സി​​​​വി​​​​ല്‍, ക്രി​​​​മി​​​​ന​​​​ല്‍ പ​​​​രാ​​​​തി​​​​ക​​​​ള്‍ ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​നി​​​​ന്നും ഓ​​​​ണ്‍ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു സ​​​​മ​​​​ര്‍പ്പി​​​​ക്കാ​​​​നും അ​​​​ദാ​​​​ല​​​​ത്തി​​​​ലെ ഓ​​​​ര്‍ഡ​​​​റു​​​​ക​​​​ള്‍ ഡൗ​​​​ണ്‍ലോ​​​​ഡ് ചെ​​​​യ്യാ​​​​നും സാ​​​​ധി​​​​ക്കും. ഈ ​​​​വ​​​​ര്‍ഷം ഇ​​​​തു​​​​വ​​​​രെ 268ല​​​​ധി​​​​കം പു​​​​തി​​​​യ പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ല്‍ 30 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം സാ​​​​മ്പ​​​​ത്തി​​​​ക വീ​​​​സ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളാ​​​​ണെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up