Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire At A Workshop In Peringolam: 13 Vehicles Destroyed.

Kozhikode

പെ​രിങ്ങൊ​ള​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം: 13 വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു‌

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ലം പെ​രിങ്ങൊള​ത്ത് മി​ല്‍​മ ഹെ​ഡ് ഓ​ഫി​സി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ക​ട​യി​ലും വ​ര്‍​ക്ക്ഷോ​പ്പി​ലു​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 20 ല​ക്ഷം രൂ​പ​യി​ലേ​റെ ന​ഷ്ടം. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ബൈ​ക്കു​ക​ളും സ്‌​കൂ​ട്ട​റു​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 13 വാ​ഹ​ന​ങ്ങ​ളും സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ സാ​ധ​ന​സാ​മ​ഗ്രി​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടോ എ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി വ​ര്‍​ക്ക്ഷോ​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ അ​ഗ്‌​നി​ക്കി​ര​യാ​യി.

അ​ര്‍​ധ​രാ​ത്രി​യോ​ടെ വ​ര്‍​ക്ക്ഷോ​പ്പി​നു​ള്ളി​ല്‍ നി​ന്ന് ക​ന​ത്ത പു​ക​യും തീ​നാ​ള​ങ്ങ​ളും ഉ​യ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട​യു​ട​ന്‍ നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി പ്രാ​ഥ​മി​ക​മാ​യി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. എ​ന്നാ​ല്‍ ക​ട​യ്ക്കു​ള്ളി​ല്‍ ഓ​യി​ലും വേ​ഗ​ത്തി​ല്‍ തീ​പി​ടി​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​ര്‍​ന്നു. ആ​ദ്യം വെ​ള്ളി​മാ​ടു​കു​ന്ന് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്ന് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ റോ​ബി വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​റ്റ് എ​ത്തി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ടാ​ങ്കു​ക​ളി​ല്‍ പെ​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ധ​നം ഉ​ണ്ടാ​യി​രു​ന്ന​ത് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. പി​ന്നീ​ട് മു​ക്കം, മാ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ കൂ​ടി എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലേ​ക്കും ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലേ​ക്കും തീ ​പ​ട​രാ​തെ അ​ഗ്നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ദൗ​ത്യം വി​ജ​യി​ച്ചു. അ​ല്ലെ​ങ്കി​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ച്ചേ​നെ.

Latest News

Corehub Up