ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിലുള്ള കിസാച്ചി നാഷണൽ ഫോറസ്റ്റിൽ പടർന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ മരം വീണ് 24 വയസുകാരിയായ വനിതാ അഗ്നിരക്ഷാ സേനാംഗത്തിന് മരിച്ചു. കെയ്റ്റ്ലിൻ "കെകെ' ഗല്ലാഗർ ആണ് മരിച്ചത്.
യുഎസ് ഫോറസ്റ്റ് സർവീസാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ലൂസിയാനയിലെ റാപ്പിഡ്സ് പാരിഷിൽ പടർന്ന ബ്രോക്കൺ ക്രീക്ക് കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
ഏകദേശം 10 ഏക്കറോളം പ്രദേശത്താണ് തീ പടർന്നിരുന്നത്. 2025ൽ വൈൽഡ്ലാൻഡ് ഫയർഫൈറ്റർ അപ്രന്റീസായി യുഎസ് ഫോറസ്റ്റ് സർവീസിൽ ചേർന്ന കെയ്റ്റ്ലിൻ, വ്യോമിംഗിലെ ഷോഷോൺ നാഷണൽ ഫോറസ്റ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെയ്റ്റ്ലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫോറസ്റ്റ് സർവീസ് അധികൃതരും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിനും സഹപ്രവർത്തകർക്കും ആവശ്യമായ പിന്തുണയും ഔദ്യോഗിക ആദരവും നൽകുമെന്ന് അധികൃതർ അറിയിച്ചു.