Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FireHouse

ല​ഹ​രി​ക്ക് പ​ണം ന​ൽ​കി​യി​ല്ല; സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ൽ

ക​ണ്ണൂ​ർ: മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​യി​ക്ക​ര ദ​ണ്ഡ​മാ​രി​യ​മ്മ​ൻ കോ​വി​ലി​നു സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ആ​യി​ക്ക​ര സ്വ​ദേ​ശി അ​ഭി​ഷേ​കാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഭി​ഷേ​ക് ആ​വ​ശ്യ​പ്പെ​ട്ട പ​ണം പി​താ​വ് ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യും ഉ​പ​ദ്ര​വ​വും കാ​ര​ണം മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ ഈ ​വീ​ട്ടി​ൽ നി​ന്നും മാ​റി​ത്താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ത​ക്കം നോ​ക്കി​യാ​ണ് അ​ഭി​ഷേ​ക് വീ​ടി​ന് തീ​യി​ട്ട​ത്.

പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും അ​റി​യി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ട്ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വീ​ടി​ന് തീ​വ​യ്ക്കു​മെ​ന്ന് അ​ഭി​ഷേ​ക് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഇ​യാ​ളു​ടെ പി​താ​വ് രാ​ജേ​ഷ് പ​റ​ഞ്ഞു. അ​ഭി​ഷേ​കി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up