ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. ലൈസൻസ് കാലാവധി തീർന്നതിനെ തുടർന്ന് അധികൃതർ സീൽ ചെയ്ത സ്ഥാപനമാണ് രഹസ്യമായി വീണ്ടും തുറന്ന് പ്രവർത്തിച്ചത്.
കഴിഞ്ഞ മാർച്ച് 31-നായിരുന്നു ലൈസൻസ് കാലാവധി അവസാനിച്ചത്. സംഭവത്തെ തുടർന്ന് ലൈസൻസ് കാലാവധി കഴിഞ്ഞ ഫാക്ടറികൾ പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് തങ്ങളുടെ സ്ഥലത്തെ നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.