Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Aid Box

Kottayam

ന​ഴ്‌​സ​സ് വാ​രാ​ച​ര​ണം: ഫ​സ്റ്റ് എ​യ്ഡ്‌ ബോ​ക്സ് സ്ഥാ​പി​ച്ചു

മ​ണി​മ​ല: അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണി​മ​ല ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ്‌ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഫ​സ്റ്റ് എ​യ്ഡ്‌ ബോ​ക്സ് സ്ഥാ​പി​ച്ചു.


പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ഴ്‌​സ​സ് വാരാചരണ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ വി​വി​ധ പൊ​തു​ജ​നാ​രോ​ഗ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഫ​സ്റ്റ് എ​യ്ഡ്‌ ബോ​ക്‌​സി​ലെ സാ​ധ​ന​ങ്ങ​ൾ പു​തു​ക്കി നി​റ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചു.

മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ത ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ദാ​സ്, ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫാ. ​ജോ​സ് പു​ത്തൻചിറ, സി​ഇ​ഒ ഡോ. ​ജി​ജി ജേ​ക്ക​ബ്, ന​ഴ്‌​സിം​ഗ്‌ സൂ​പ്ര​ണ്ട് ജെ. ​ഫി​ലോ​മി​ന എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up