Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Aid Training Camp For Panchayat Members

Malappuram

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ക്യാ​മ്പ്

അ​ങ്ങാ​ടി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷ, ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം​ഇ​എ​സ് ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ങ്ങാ​ടി​പ്പു​റം എം​പി നാ​രാ​യ​ണ മേ​നോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്യാ​മ്പ് ന​ട​ത്തി​യ​ത്. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. ഹ​മീ​ദ് ഫ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ് ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം എം​ഇ​എ​സ് അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും ഈ ​അ​റി​വ് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​യ​ന​ശാ​ല​ക​ൾ, ക്ല​ബ്ബു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് തു​ട​ർ​ന്നും പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

 

Latest News

Corehub Up