Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First In History

ച​രി​ത്ര​ത്തി​ലാ​ദ്യം: മു​ഖ്യ തെ​ര. ക​മ്മീ​ഷ​ണ​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് 'ഇ​ന്ത്യ' സ​ഖ്യ​ത്തി​ലെ 193 എം​പി​മാ​ർ ഒ​പ്പി​ട്ട നോ​ട്ടീ​സ് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ന​ൽ​കി​യ​ത്.

ലോ​ക്സ​ഭ​യി​ലെ 130 എം​പി​മാ​രും രാ​ജ്യ​സ​ഭ​യി​ലെ 63 എം​പി​മാ​രും ചേ​ർ​ന്നാ​ണ് സം​യു​ക്ത​മാ​യി ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ത്ത ഈ ​നീ​ക്ക​ത്തി​ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രു​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യും വി​വേ​ച​ന​പ​ര​മാ​യും പെ​രു​മാ​റി, വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി, തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കു​റ്റാ​രോ​പ​ണ​ങ്ങ​ൾ.

ഭ​ര​ണ​ഘ​ട​ന​യു​ടെ 324(5) അ​നുഛേ​ദം അ​നു​സ​രി​ച്ച് ഒ​രു സു​പ്രീം കോ​ട​തി ജ​ഡ്ജി​യെ നീ​ക്കം ചെ​യ്യു​ന്ന അ​തേ സ​ങ്കീ​ർ​ണ്ണ​മാ​യ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ​യും നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കൂ. നോ​ട്ടീ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, ലോ​ക്സ​ഭ സ്പീ​ക്ക​റും രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നും ചേ​ർ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കും. സു​പ്രീം​കോ​ട​തി ജ​ഡ്ജി, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്, പ്ര​മു​ഖ​നാ​യ ഒ​രു നി​യ​മ​വി​ദ​ഗ്ധ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​യി​രി​ക്കും ഇ​ത്.

 

Latest News

Corehub Up