Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Rape Case

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ആ​ദ്യ ബ​ലാ​ല്‍​സം​ഗ കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ പ്ര​തി​യാ​യ ആ​ദ്യ ബ​ലാ​ല്‍​സം​ഗ കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​മം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ദ്യ കേ​സി​ല്‍ രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ന്‍​സ് കോ​ട​തി ത​ള​ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് രാ​ഹു​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മൂ​ന്നാ​മ​ത്തെ ബ​ലാ​ല്‍​സം​ഗ കേ​സി​ല്‍ രാ​ഹു​ല്‍ അ​റ​സ്റ്റി​ലാ​യ വി​വ​ര​മ​ട​ക്കം ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്കം പ്ര​ത്യേ​ക സ​ത്യ​വാ​ങ്മൂ​ല​വും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ലി​ന് ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സി​ലെ സാ​ക്ഷി​ക​ളെ​യ​ട​ക്കം സ്വാ​ധീ​നി​ക്കാ​ന്‍ ഇ​ട​യു​ണ്ടെ​ന്ന നി​ല​പാ​ടാ​വും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ്വീ​ക​രി​ക്കു​ക.

തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്ട്യാ ബ​ലാ​ത്സം​ഗം നി​ല​നി​ൽ​ക്കു​മെ​ന്ന​ത് അ​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ളോ​ടെ ആ​യി​രു​ന്നു ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ച​ട്ട​വി​രു​ദ്ധ അ​റ​സ്റ്റ് എ​ന്ന വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​ര​ക​ൾ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​വും തി​രി​ച്ച​ടി​യാ​യി.

ജ​നു​വ​രി 11നാ​ണ് കാ​ന​ഡ​യി​ലു​ള്ള എ​ൻ​ആ​ർ​ഐ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ലി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലാ​ണ് രാ​ഹു​ൽ. മ​റ്റ് ര​ണ്ട് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ലും രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Latest News

Corehub Up