Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Steel Bridge

ബു​ള്ള​റ്റ് ട്രെ​യി​ൻ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​ദ്യ സ്റ്റീ​ൽ പാ​ലം സ്ഥാ​പി​ച്ചു 

താ​നെ: മും​ബൈ - അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​ദ്യ സ്റ്റീ​ൽ പാ​ലം സ്ഥാ​പി​ച്ചു. 100 മീ​റ്റ​ർ നീ​ള​വും 1,405 മെ​ട്രി​ക് ട​ണ്‍ ഭാ​ര​വു​മു​ള്ള പാ​ലം താ​നെ ജി​ല്ല​യി​ലെ ഭീ​വ​ണ്ടി മേ​ഖ​ല​യി​ലെ ദി​വെ​അ​ഞ്ജൂ​ർ ഗ്രാ​മ​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത-3​ന് മു​ക​ളി​ലാ​ണ് സ്ഥാ​പി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലു​ള്ള പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പി​ൽ നി​ർ​മി​ച്ച പാ​ലം 1,300 കി​ലോ​മീ​റ്റ​ർ ദൂ​രം ഹെ​വി ട്രെ​യി​ല​റു​ക​ളി​ലാ​ണു താ​നെ​യി​ലെ​ത്തി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​ച്ച ശേ​ഷം ഘ​ട​ക​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് പാ​ലം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. 14 മീ​റ്റ​ർ ഉ​യ​ര​വും 14 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ലം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ദേ​ശീ​യ​പാ​ത​യ്ക്കു മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ പ​ര​മാ​വ​ധി ബാ​ധി​ക്കാ​തി​രി​ക്കാ​നാ​യി രാ​ത്രി​യി​ലെ നി​ശ്ചി​ത ട്രാ​ഫി​ക് ബ്ലോ​ക്കി​നി​ടെ​യാ​ണ് പാ​ലം സ്ഥാ​പി​ക്കു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ലം കൃ​ത്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ക്കി​യ​ത്.

ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പെ​യി​ന്‍റിം​ഗ് സം​വി​ധാ​ന​വും പ്ര​ക​ന്പ​നം നി​യ​ന്ത്രി​ക്കു​ന്ന എ​ലാ​സ്റ്റോ​മെ​റി​ക് ബെ​യ​റിം​ഗു​ക​ളും പാ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മും​ബൈ -അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ പാ​ത​യി​ൽ ആ​കെ 28 സ്റ്റീ​ൽ പാ​ല​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 16 പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി നാ​ഷ​ണ​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് അ​റി​യി​ച്ചു. ‘മേ​ക് ഇ​ൻ ഇ​ന്ത്യ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യും വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

മും​ബൈ​യി​ൽ​നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് 508 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ അ​തി​വേ​ഗ റെ​യി​ൽ പാ​ത​യാ​ണു പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

Latest News

Corehub Up