നോർത്താംപ്ടൺ: യുകെയിൽ കുന്നംകുളത്തും നിന്നുമെത്തിയ പ്രവാസി കുടുംബങ്ങളുടെ പ്രഥമ സംഗമം ഗംഭീരമായി. "യുകെ കുന്നംകുളത്തുകാർ' കൂട്ടായ്മയുടെ പ്രഥമ ഒത്തുചേരലിനും "മിനി പെരുന്നാൾ' ആഘോഷത്തിനും നോർത്താംപ്ടൺ മന്ന ബോൾ റൂം വേദിയായി.
വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ച മിനിപെരുന്നാളിൽ കുന്നംകുളം സ്വദേശികളും കുടുംബങ്ങളുമായി ചേർന്നൊരുക്കിയ സ്നേഹസംഗമം വലിയ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.
ചെണ്ടമേളം, വയലിൻ ഫ്യൂഷൻ, ഡിജെ നൈറ്റ്, കലാപരിപാടികൾ അടക്കം ആകർഷകങ്ങളായ പരിപാടികൾ കോർത്തിണക്കി ഒരുക്കിയ സംഗമം വർണാഭമായി.