Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FirstHolyCommunion

America

വെ​സ്റ്റ് ഹാ​ർ​ഡ്ഫോ​ർ​ഡി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ ശു​ശ്രൂ​ഷ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു

ക​ണ​ക്ടി​ക്ക​ട്: വെ​സ്റ്റ് ഹാ​ർ​ഡ്ഫോ​ർ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണ ശു​ശ്രൂ​ഷ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, ഷിക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​രയ്ക്ക​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് എ​ലു​വാ​തി​ങ്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​ത്തി​നും ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ആ​ൽ​വി​ൻ ബി​നോ​യ്, ഡോ​ണ മ​രി​യ ഡി​ഫി​ൻ, സാ​റാ മേ​രി മാ​ത്യു, എ​മ​ല്യ​ൻ എ​ലി​സ​ബ​ത്ത് ബോ​ബി​ൻ എ​ന്നീ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളാ​ണ് ആ​ത്മീ​യ നി​റ​വി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച് വി​ശ്വാ​സ​ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

 

Latest News

Corehub Up