കൊച്ചി: ഒളിമ്പിക് മെഡല്‍ ജേതാവും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായ പി.ആര്. ശ്രീജേഷ് പുതിയ (2026 റേഞ്ച്) യെസ്ഡി ഗ്രീന്‍ മാംബ റോഡ്സ്റ്ററിന്റെ ഇന്ത്യയിലെ ആദ്യ ഉപയോക്താവായി മാറി.
മാറ്റ്-ഗ്രീന്‍ നിറം, അറബിക്ക-ബ്രൗണ്‍ സീറ്റ്, കോപ്പര്‍ ഗ്രാഫിക്സുകള്‍ എന്നിവയോടെ എത്തുന്നതാണ് ഈ മോട്ടോര്‍സൈക്കിള്‍.
ആറ് സ്പീഡ് ഗിയര്‍ബോക്സ്, അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച്, എബിഎസ്, മോഡുലാര്‍ സീറ്റിംഗ് സൗകര്യം എന്നിവയോടു കൂടിയ 334 സിസി ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ2 എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ മോഡലിലൂടെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
യെസ്ഡി ഗ്രീന്‍ മാംബ റോഡ്സ്റ്ററിന്റെ ഡിസൈനും സവിശേഷതകളും തന്റെ ശ്രദ്ധ കവർന്നെന്നും തലമുറകളായി റൈഡര്‍മാര്‍ നെഞ്ചിലേറ്റുന്ന യെസ്ഡി പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.