Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fisherfolk

Alappuzha

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ വ​ള്ള​ങ്ങ​ളി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍

ചേ​ർ​ത്ത​ല: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ത​വ​ണ​ക്ക​ട​വ് ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ളി​ൽ കാ​യ​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-​സി​ഐ​ടി​യു ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​തോ​ളം വ​ള്ള​ങ്ങ​ളി​ൽ കാ​യ​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ഡ്ര​ഡ്ജിം​ഗ് ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

കാ​യ​ലി​ലെ ഡ്ര​ഡ്ജ​ർ വ​ള​യ​ൽ സ​മ​ര​ത്തി​ന് ശേ​ഷം തി​രി​കെ ത​വ​ണ​ക്ക​ട​വി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​മാ​യി മ​ണ്ണ് ശേ​ഖ​രി​ക്കു​ന്ന യാ​ഡി​ലേ​ക്ക് നീ​ങ്ങി. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി യാ​ഡി​ൽ സി​ഐ​ടി​യു​വി​ന്‍റെ കൊ​ടി നാ​ട്ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​പോ​യ​ത്.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​നും കു​ട്ട​നാ​ടി​ന്‍റെ​യും പ​രി​സ്ഥി​തി​യു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യ ഡ്ര​ഡ്ജിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ത​ന്നെ ആ​വ​ശ്യ​മാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു.
എ​ന്നാ​ൽ കു​ഫോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൂ​ട്ടാ​യ ആ​ലോ​ച​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ഡ്ര​ഡ്ജിം​ഗ് അ​നു​വ​ദി​ക്കാ​നാ​കൂ.

നി​ല​വി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ശാ​സ്ത്രീ​യ ഡ്ര​ഡ്ജിം​ഗ് മൂ​ലം കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്തും ക​ക്കാ​സ​മ്പ​ത്തും പൂ​ർ​ണ​മാ​യും ന​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​ൻ​പ് ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റി​സി​ന്‍റെ ക​ക്കാ ഡ്ര​ഡ്ജിം​ഗി​നെ​തി​രേ ന​ട​ന്ന ദീ​ർ​ഘ​കാ​ല സ​മ​ര​ത്തി​നൊ​ടു​വി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ഖ​ന​നം ത​ട​ഞ്ഞ​താ​ണ്. ക​ക്കാ​വാ​ര​ലും മ​ത്സ്യ​ബ​ന്ധ​ന​വും ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണി​തെ​ന്നും ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഖ​ന​നം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പി.​പി ചി​ത്ത​ര​ഞ്്ജ​ൻ പ​റ​ഞ്ഞു. പി.​ഐ. ഹാ​രി​സ്, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ബി. ​വി​നോ​ദ്, പി. ​ഷാ​ജി​മോ​ഹ​ൻ, സി. ​ശ്യാം​കു​മാ​ർ, പി.​എ​സ്. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up