Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fitness Competitor

കനത്ത ചൂട്; ഫിറ്റ്നസ് മത്സരാർഥി കുഴഞ്ഞുവീണു മരിച്ചു

ലി​യോ​ൺ: ഫ്രാ​ൻ​സി​ലെ ലി​യോ​ണി​ൽ ന​ട​ന്ന ബൈ​റോ​ക്സ് ഫി​റ്റ്ന​സ് മ​ത്സ​ര​ത്തി​നി​ടെ ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​പ​ത്തെ​ട്ടു​കാ​രി​യാ​യ മ​ത്സ​രാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഹൈ​പ്പ​ർ​തെ​ർ​മി​യ (ശ​രീ​ര​ത്തി​ന് ആ​ഗി​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ചൂ​ട് ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ ആ​ഗി​ര​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ) മൂലമു ണ്ടായ ഹീ​റ്റ് സ്‌​ട്രോ​ക്കാ​ണു മ​ര​ണ​കാ​ര​ണം.

ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട താ​ര​ത്തി​ന് ഹീ​റ്റ്സ്ട്രോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് പെട്ടന്നു മ​ര​ണം സം​ഭ​വി​ക്കാ​ൻ ഇ​ട​വ​രു​ത്തി​യ​തെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ താ​ര​ത്തെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സം​ഘം ചി​കി​ത്സി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ്രാ​ന്‍​സി​ലു​ട​നീ​ളം അസാധാര ണമായ വിധം 37 ഡി ഗ്രിവരെ ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലി​യോ​ണ്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്കും ക​ടു​ത്ത ചൂ​ടു കാ​ര​ണം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up