Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FitnessTrainer

കൊ​റി​യ​ർ വ​ഴി മ​യ​ക്കു​മ​രു​ന്നു​ വി​ല്​പ​ന; ഫി​റ്റ്ന​സ് ട്രെ​യി​ന​റും സ​ഹാ​യി​യും പി​ടി​യി​ൽ

തൃ​​​​ശൂ​​​​ർ: ഫി​​​​റ്റ്ന​​​​സ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കൊ​​​​റി​​​​യ​​​​ർ വ​​​​ഴി വ​​​​ൻ​​​​തോ​​​​തി​​​​ൽ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​ല്​​​​പ​​​​ന ന​​​​ട​​​​ത്തി​​​​യ ഫി​​​​റ്റ്ന​​​​സ് ട്രെ​​​​യി​​​​ന​​​​റും ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​കൂ​​​​ട്ടാ​​​​ളി​​​​യും പി​​​​ടി​​​​യി​​​​ൽ.

പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​ക്കോ​​​​ട്ട​​​​യി​​​​ലെ വി​​​​വ ഫി​​​​റ്റ്ന​​​​സ് സെ​​​​ന്‍റ​​​​റും അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന പ്രോ​​​​ട്ടീ​​​​ൻ മാ​​​​ൾ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​വും ന​​​​ട​​​​ത്തു​​​​ന്ന നെ​​​​ടു​​​​പു​​​​ഴ തെ​​​​ക്കും​​​​മു​​​​റി വാ​​​​ക്ക​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ വി​​​​ഷ്ണു(32), സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നും സ​​​​ഹാ​​​​യി​​​​യു​​​​മാ​​​​യ ആ​​​​സാം സ്വ​​​​ദേ​​​​ശി പ്ര​​​​ജാ​​​​ൾ ഗോ​​​​ഗോ​​​​യ് (34) എ​​​​ന്നി​​​​വ​​​​രാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. പ്ര​​​​ജാ​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം കാ​​​​ല​​​​ടി സ്റ്റേ​​​​ഷ​​​​നി​​​​ലെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​ണ്.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കിടെ തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ന​​​​കു​​​​ൽ ആ​​​​ർ. ദേ​​​​ശ്മു​​​​ഖി​​​​നു​​​​ ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​ജാ​​​​ൾ ഗോ​​​​ഗോ​​​​യ് ആ​​​​ന്പ​​​​ക്കാ​​​​ട​​​​ൻ ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​ത്തെ കൊ​​​​റി​​​​യ​​​​ർ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ര​​​​ന്ത​​​​രം വ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തു പോ​​​​ലീ​​​​സ് ശ്ര​​​​ദ്ധി​​​​ച്ചു. വി​​​​ഷ്ണു​​​​വി​​​​ന്‍റെത​​​​ന്നെ വെ​​​​സ്റ്റേ​​​​ണ്‍ ഹോ​​​​ൾ​​​​സെ​​​​യി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്ന വ്യാ​​​​ജേ​​​​ന​​​​യാ​​​​ണു പ്ര​​​​ജാ​​​​ൾ കൊ​​​​റി​​​​യ​​​​ർ അ​​​​യ​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

ഈ ​​​​സ്ഥാ​​​​പ​​​​നം വ​​​​ഴി നി​​​​ര​​​​വ​​​​ധി സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ല​​​​ഹ​​​​രി​​​​ ഉ​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ പാ​​​​ഴ്സ​​​​ലാ​​​​യി അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി. വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ൽ ഗ്രാ​​​​മി​​​​ന് ആ​​​​യി​​​​രം രൂ​​​​പ​​​​യോ​​​​ളം വി​​​​ല വ​​​​രു​​​​ന്ന നാ​​​​ലു​​​​ഗ്രാം ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വും 464 ഗ്രാം ​​​​ക​​​​ഞ്ചാ​​​​വും മൂ​​​​ന്നു ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യും പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് അ​​​​സി. ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എം. ​​​​ശ​​​​ശി​​​​ധ​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ൽ ഈ​​​​സ്റ്റ് പോ​​​​ലീ​​​​സ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ സ​​​​ദാ​​​​ശി​​​​വ​​​​ൻ, ഇ. ​​​​വ​​​​രു​​​​ണ്‍ ആ​​​​ദ​​​​ർ​​​​ശ്, പി.​​​​എ​​​​സ്. ഗ്രീ​​​​ഷ്മ, സി​​​​വി​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ ബി​​​​നു​​​​രാ​​​​ജ്, നി​​​​ധീ​​​​ഷ്, രാ​​​​ഹു​​​​ൽ കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രും തൃ​​​​ശൂ​​​​ർ സി​​​​റ്റി ഡാ​​​​ൻ​​​​സാ​​​​ഫ് സം​​​​ഘ​​​​വു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

Latest News

Corehub Up