Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Remanded

Thrissur

ചെ​റു​നാ​ര​ങ്ങ​യെ​ച്ചൊ​ല്ലി ഹോട്ടലിൽ അ​തി​ക്ര​മം: അ​ഞ്ചു​പേ​ർ റി​മാ​ൻ​ഡി​ൽ

വ​ട​ക്കാ​ഞ്ചേ​രി: ചി​ല്ലി​ചി​ക്ക​നൊ​പ്പം ന​ൽ​കി​യ ചെ​റു​നാ​ര​ങ്ങ​യി​ൽ നീ​രു കു​റ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് റ​സ്റ്റോ​റ​ന്‍റി​ൽ അ​തി​ക്ര​മം ന​ട​ത്തു​ക​യും ഉ​ട​മ​യെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി ക്കു​ക​യും​ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ വ​ട​ക്കാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ വി.​എ​സ്. മു​ര​ളീ​ധ​ര​ൻ അ​റ​സ്റ്റ് ചെ​യ്തു. ക​ട​ങ്ങോ​ട് സ്വ​ദേ​ശി ചെ​ന്പ​യി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ക്ക്(33), ക​രി​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ലി അ​ക്ബ​ർ (35), ക​ള്ളി​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഷി​ബി​ൽ(22), ചെ​ന്പ്ര​യൂ​ർ വീ​ട്ടി​ൽ ഇ​ജാ​ബ്(23), കേ​ളു​ന്പ്വ​ലാ​ത്ത് വീ​ട്ടി​ൽ ഷൗ​ക്ക​ത്ത്(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ത്താ​ണി മി​ണാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ല​ക്ട് ദ​ർ​ബാ​ർ റ​സ്റ്റോ​റ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു കാ​റു​ക​ളി​ലാ​യാ​ണു സം​ഘ​മെ​ത്തി​യ​ത്. ഹോ​ട്ട​ൽ ഉ​ട​മ തെ​ക്കും​ക​ര ക​രു​മ​ത്ര സ്വ​ദേ​ശി വെ​ളു​ത്താ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സു​ഹൈ​ബി​ന് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ടാ​ണ് അ​ടി​യേ​റ്റ​ത്.
സു​ഹൃ​ത്ത് ക​രു​മ​ത്ര സ്വ​ദേ​ശി കൊ​ക്ക​ർ​ണി​ക്ക​ൽ വീ​ട്ടി​ൽ യൂ​സ​ഫി​ന്‍റെ മ​ക​ൻ റ​ഷീ​ദി​നും ഏ​താ​നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ് തു.

ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം: കെ​എ​ച്ച്ആ​ർ​എ

വ​ട​ക്കാ​ഞ്ചേ​രി: ഹോ​ട്ട​ലു​ട​മ​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ ​എ​ച്ച്ആ​ർ​എ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തി​യ റ​സ്റ്റോ​റ​ന്‍റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഭാ​ര​വാ​ഹി​ക​ൾ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, വി.​ആ​ർ. സു​കു​മാ​ർ, അ​നീ​ഷ് വി. ​മോ​ഹ​ൻ, ഷെ​റീ​ഫ് പി. ​യൂ​സ​ഫ്, കെ.​ആ​ർ. നി​കി​ത എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up