പട്ടിക്കാട്: കുതിരാൻ തുരങ്കത്തിലുള്ളിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പിക്കപ്പ് വാനുകളും ബസും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.