Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five-Year Plan

Malappuram

പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി: ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ

മ​ല​പ്പു​റം: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ആ​ശ​യ​രൂ​പീ​ക​ര​ണ യോ​ഗം നാളെ ​മ​ല​പ്പു​റ​ത്ത് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് മ​ല​പ്പു​റം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേറി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ദ്ധ​തി​യു​ടെ സ​മീ​പ​ന​രേ​ഖ​യും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ല​പ്പു​റ​ത്തും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ പ്ര​ധാ​ന വി​ക​സ​ന മു​ൻ​ഗ​ണ​ന​ക​ൾ നി​ശ്ച​യി​ക്കാ​നും സ​മ​ഗ്ര​മാ​യ ജി​ല്ലാ വി​ക​സ​ന​രേ​ഖ ത​യാ​റാ​ക്കാ​നു​മാ​ണ് യോ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, മ​ന്ത്രി കെ.​എം. ഷാ​ജി എ​ന്നി​വ​ർ വി​ശി​ഷ‌്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യോ​ഗ​ത്തി​ൽ എം​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, പ്രി​യ​ങ്ക​ഗാ​ന്ധി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ്, പി.​പി. സു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും.

എം​എ​ൽ​എ​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി, ടി.​വി. ഇ​ബ്രാ​ഹിം, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, ന​ജീ​ബ് കാ​ന്ത​പു​രം, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ടി.​പി. അ​ഷ്റ​ഫ​ലി, വി.​എ​സ്. ജോ​യ്, പി.​കെ. ന​വാ​സ്, കെ.​പി. നൗ​ഷാ​ദ് അ​ലി, അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള, പി.​എം.​എ. സ​മീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജി. ​വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ സ്വാ​ഗ​ത​വും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ടി.​വി. ഷാ​ജു ന​ന്ദി​യും പ​റ​യും.

തു​ട​ർ​ന്ന് ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കും. രാ​വി​ലെ 11.15 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.15 വ​രെ​യു​ള്ള ആ​ദ്യ സെ​ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യും ആ​ശ​യ ക്രോ​ഡീ​ക​ര​ണ​വും ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യു​ള്ള ര​ണ്ടാം സെ​ഷ​നി​ൽ വി​വി​ധ അ​ക്കാ​ഡ​മി​ക് - ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​ഷ​യ വി​ദ​ഗ്ധ​ർ, മി​ക​ച്ച സം​രം​ഭ​ക​ർ എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യും ആ​ശ​യ​രൂ​പീ​ക​ര​ണ​വും ന​ട​ക്കും.

Latest News

Corehub Up