Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FiveWonders

30,000 അടി ഉയരത്തിൽ അഞ്ച് അദ്ഭുതങ്ങൾ

ദു​​​​​ബാ​​​​​യ്: ദു​​​​​ബാ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലേ​​​​​ക്കു​​​​​ള്ള ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ ധൈ​​​​​ര്യ​​​​​വും സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​ണ് 174 ജീ​​​​​വ​​​​​നു​​​​​ക​​​​​ളെ മ​​​​​ര​​​​​ണ​​​​​മു​​​​​ഖ​​​​​ത്തു​​​​​നി​​​​​ന്ന് തി​​​​​രി​​​​​കെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ച്ച​​​​​ത്.

സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ കു​​​​​ത്തേ​​​​​റ്റ് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ കോ​​​​​ക്പി​​​​​റ്റ് തു​​​​​റ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി​​​​​യ​​​​​തും വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രും യാ​​​​​ത്ര​​​​​ക്കാ​​​​​രും സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് വ​​​​​ൻ ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​ത്.

ഒ​​​​​മാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​റി​​​​​നെ കോ​​​​​ക്പി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽവ​​​​​ച്ച് ക്രൂ​​​​​ര​​​​​മാ​​​​​യി കു​​​​​ത്തി​​​​​പ്പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​പ്പി​​​​​ച്ച് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തോ​​​​​ടെ ര​​​​​ണ്ടു മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​മാ​​​​​നം 17,000 അ​​​​​ടി താ​​​​​ഴേ​​​​​ക്ക് പ​​​​​തി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​ഞ്ച് അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​പ്തി കു​​​​​റ​​​​​ച്ച​​​​​ത്.

►കോ​​​​​ക്പി​​​​​റ്റ് വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന് ക്യാ​​​​​പ്റ്റ​​​​​ൻ

മാ​​​​​ര​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ് നി​​​​​ല​​​​​ത്തു​​​​​വീ​​​​​ണ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ, ബോ​​​​​ധം മ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​മ്പ് കോ​​​​​ക്പി​​​​​റ്റി​​​​​ന്‍റെ ലോ​​​​​ക്ക് തു​​​​​റ​​​​​ന്നു. ഈ ​​​​​ഒ​​​​​റ്റ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ​​​​​ള്ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​നും വി​​​​​മാ​​​​​നം നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​നും വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

►സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി യാ​​​​​ത്ര​​​​​ക്കാ​​​​​ർ

വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന​​​​​തോ​​​​​ടെ പ്ലം​​​​​ബ​​​​​ർ, ഡെ​​​​​ന്‍റി​​​​​സ്റ്റ്, ബാ​​​​​ങ്ക​​​​​ർ, ബി​​​​​സി​​​​​ന​​​​​സു​​​​​കാ​​​​​ര​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​ർ കോ​​​​​ക്പി​​​​​റ്റി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി. ഹെ​​​​​ഡ്‌​​​​​ഫോ​​​​​ൺ കേ​​​​​ബി​​​​​ളു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഇ​​​​​വ​​​​​ർ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​നെ ബ​​​​​ന്ധി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ന് ഡെ​​​​​ന്‍റി​​​​​സ്റ്റാ​​​​​യ ഡോ. ​​​​​ഷോ​​​​​ട്ട മു​​​​​സാ​​​​​യേ​​​​​വ് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ്ര​​​​​ഥ​​​​​മ​​​​​ശു​​​​​ശ്രൂ​​​​​ഷ ന​​​​​ൽ​​​​​കിയതോടെ ര​​​​​ക്ത​​​​​സ്രാ​​​​​വം നി​​​​​ലച്ചു.

►വി​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ത്തി പ്ലം​​​​​ബ​​​​​ർ

യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യ യാ​​​​​നി​​​​​വ് ഹാ​​​​​യു​​​​​ൻ എ​​​​​ന്ന പ്ലം​​​​​ബ​​​​​ർ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ൺ​​​​​ട്രോ​​​​​ൾ ലി​​​​​വ​​​​​റു​​​​​ക​​​​​ൾ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ച്ച് വി​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​ഞ്ഞു. നാ​​​​​ഷ​​​​​ണ​​​​​ൽ ജി​​​​​യോ​​​​​ഗ്ര​​​​​ഫി​​​​​ക് ചാ​​​​​ന​​​​​ലി​​​​​ൽ"എ​​​​​യ​​​​​ർ ക്രാ​​​​​ഷ് ഇ​​​​​ൻ​​​​​വ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ൻ’എ​​​​​ന്ന ടി​​​​​വി പ​​​​​ര​​​​​മ്പ​​​​​ര സ്ഥി​​​​​ര​​​​​മാ​​​​​യി കാ​​​​​ണാ​​​​​റു​​​​​ള്ള അ​​​​​റി​​​​​വ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലെ ബെ​​​​​ൻ ഗൂ​​​​​റി​​​​​യ​​​​​ൻ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ യാ​​​​​നി​​​​​വി​​​​​നെ ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു നേ​​​​​രി​​​​​ട്ടെ​​​​​ത്തി ആ​​​​​ലിം​​​​​ഗ​​​​​നം ചെ​​​​​യ്തു സ്വീ​​​​​ക​​​​​രി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ ര​​​​​ക്തം പു​​​​​ര​​​​​ണ്ട വ​​​​​സ്ത്ര​​​​​ങ്ങ​​​​​ളോ​​​​​ടെ​​​​​യാ​​​​​ണ് പ്ലം​​​​​ബ​​​​​റാ​​​​​യ യാ​​​​​നി​​​​​വ്, നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നെ ക​​​​​ണ്ട​​​​​ത്.

►ര​​​​​ക്ഷ​​​​​ക​​​​​രാ​​​​​യി ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ യാ​​​​​ത്രാ​​​​​ക്കാ​​​​​രാ​​​​​യി ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ക​​​​​ൺ​​​​​ട്രോ​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും വി​​​​​മാ​​​​​നം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ ത​​​​​ബൂ​​​​​ക്ക് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ലാ​​​​​ൻ​​​​​ഡിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു.

►ത​​​​​ക​​​​​ർ​​​​​ന്ന വാ​​​​​ലു​​​​​മാ​​​​​യി ലാ​​​​​ൻ​​​​​ഡിം​​​​​ഗ്

കു​​​​​ത്ത​​​​​നെ താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ച്ച​​​​​പ്പോ​​​​​ഴു​​​​​ണ്ടാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റി​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ വാ​​​​​ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ഭാ​​​​​ഗ​​​​​മാ​​​​​യ റ​​​​​ഡ്ഡ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​​​ന്നി​​​​​ട്ടും വി​​​​​മാ​​​​​നം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി നി​​​​​ല​​​​​ത്തി​​​​​റ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് വ്യോ​​​​​മ​​​​​യാ​​​​​ന വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​പ്പോ​​​​​ലും അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up