ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മ തീർത്ഥകേന്ദ്രത്തിലെ തിരുനാളിനു ഉയർത്താനുള്ള പതാക പതാക പ്രയാണം നടന്നു. വിവിധ ഇടവകളിൽ സ്വീകരണം നൽകി. എടത്തിരുത്തി പരിശുദ്ധ കർമലമാതാവിന്റെ ദേവാലയത്തിൽനിന്ന് വികാരി ഫാ. ജോയ് പാലിയേക്കര തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളിക്ക് പതാക കൈമാറി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതാക പ്രയാണം തീർഥകേന്ദ്രത്തിൽ എത്തി.
തൃശൂർ അതിരുപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പതാക ഏറ്റുവാങ്ങി. മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. സിഎംസി നിർമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ സാലി പോൾ, എംഎൽഎ കെ. രാജൻ, ജനറൽ കൺവീനർ ടാജ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. തിരുനാളിന് ഈ മാസം 20ന് കൊടിയേറും. 29നാണ് തിരുനാൾ.