കൊല്ലം : സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാലാ വിമൻസ് പവറിന്റെ ‘ജ്വാലാമുഖി 2026’ ഉദ്ഘാടനം കൊല്ലം കോർപറേഷൻ ഡപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ നിർവഹിച്ചു.
ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് അഡ്വൈസർ ജോർജ് എഫ്. സേവ്യർ വലിയവീട്, അഡ്വൈസർ ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ശാന്തിനി പ്രകാശ്, ജോയിന്റ് സെക്രട്ടറി ഉഷാകുമാരി, വൈസ് പ്രസിഡന്റ് സോജാ നടരാജൻ, ജ്വാലാമുഖി അവാർഡ് ജേതാക്കളായ പ്രഫ. ഡോ. സിന്ത്യ കാതറിൻ മൈക്കിൾ, കെ.എസ്. പ്രിയ, ജ്വാലാമുഖി പ്രത്യേക ജൂറി പുരസ്കാരം നേടിയ എസ് .എം. ഉഷ ,ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി നേതാജി ബി.രാജേന്ദ്രൻ,സാമൂഹ്യപ്രവർത്തകൻ ഷാനവാസ്, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ എന്നിവർ പ്രസംഗിച്ചു.
അവാർഡുകൾ ഡപ്യൂട്ടി മേയർ സമ്മാനിച്ചു. കാരുണ്യ മേഖലയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബെനഡിക്റ്റ സഫർനോസ്, സാഹിത്യ മേഖലയിൽ ഡോ. പട്രിഷ്യ ജോൺ, കുട്ടികളുടെ മാനസികാരോഗ്യ പ്രവർത്തന മേഖലയിൽ ഡോ. ഷാർലറ്റ് ഡിക്സൻ, ബാലസാഹിത്യ മേഖലയിൽ ഫില്ലിസ് ജോസഫ്, കായിക മേഖലയിൽ ഷീബ, ചിത്രകലയിൽ ഗോപിക കണ്ണൻ സംരംഭകരായ ഫില്ലി സേവ്യർ, ആശ അലക്സ്, റീജാ റിബേയ്റോ, സിബിൾ സക്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.