മയാമി: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ ബ്രസീലിൽനിന്നു പലായനം ചെയ്ത ഫ്ലാവിയോ ബൊൾസൊനാരായ്ക്ക് അമേരിക്കയിൽ എത്രകാലം വേണമെങ്കിലും കഴിയാമെന്ന് പ്രസിഡന്റ് ട്രംപ്. ഫ്ലാവിയോയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ബ്രസീൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ലുലാ ഡാ സിൽവയോട് തോറ്റ ഫ്ലാവിയോ കുടുംബസമേതം അമേരിക്കയിൽ അഭയം തേടുകയായിരുന്നു. പണം വെളുപ്പിക്കൽ കേസിൽ ബ്രസീൽ സുപ്രീംകോടതി പാസ്പോർട്ട് കണ്ടുകെട്ടാൻ നിർദേശിച്ചതിനു പിന്നാലെയാണ് ഫ്ലാവിയോ രാജ്യംവിട്ടത്.