Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Calibration

Kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ്ലൈ​റ്റ് കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ്ലൈ​റ്റ് കാ​ലി​ബ്രേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ൻ​സ്ട്രു​മെ​ന്‍റ് ലാ​ൻ​ഡിം​ഗ് സി​സ്റ്റം, ഡോ​പ്ല​ർ ഓ​മ്നി റേ​ഞ്ച്, ഡി​സ്റ്റ​ൻ​സ് മെ​ഷ​റിം​ഗ് എ​ക്യു​പ്മെ​ന്‍റ്, പ്രി​സി​ഷ​ൻ അ​പ്രോ​ച്ച് പാ​ത്ത് ഇ​ൻ​ഡി​ക്കേ​റ്റ​ർ എ​ന്നീ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ലി​ബ്രേ​ഷ​നാ​ണ് ന​ട​ത്തി​യ​ത്. ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​തു​ണ്ട്.

എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി​യി​ലെ ഫ്ലൈ​റ്റ് ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള ബീ​ച്ച്ക്രാ​ഫ്റ്റ് 350 കാ​ലി​ബ്രേ​ഷ​ൻ വി​മാ​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ച്ചി​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി. കാ​ലി​ബ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വൈ​കു​ന്നേ​രം വി​മാ​നം ഹു​ബ്ലി​യി​ലേ​ക്ക് പോ​യി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ഐ​എ​ൽ​എ​സ് സം​വി​ധാ​ന​ത്തി​ലെ ഗ്ലൈ​ഡ് പാ​ത്ത്, ലോ​ക്ക​ലൈ​സ​ർ എ​ന്നി​വ​യു​ടെ സി​ഗ്ന​ൽ കൃ​ത്യ​ത​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും പ​രി​ശോ​ധി​ച്ചു.

ക്യാ​പ്റ്റ​ൻ അ​നൂ​പ് ക​ച്ചാ​റു ആ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​മ‍്യൂ​ണി​ക്കേ​ഷ​ൻ, നാ​വി​ഗേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വൈ​ല​ൻ​സ് (സി​എ​ൻ​എ​സ്) വി​ഭാ​ഗം ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹി​ത്ത് കാ​ന്ത് ശ​ർ​മ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കാ​ലി​ബ്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​എ​ഐ ഓ​ഫി​സ​ർ ഇ​ൻ ചാ​ർ​ജ് സാ​ബു പി. ​നീ​ലാ​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​ലേ​ഷ് ശ്രീ​ധ​ര​ൻ, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ജോ​ൺ​സ​ൺ ജോ​സ​ഫ്, കെ.​ബി. ര​ഞ്ജി​ത്, മാ​നേ​ജ​ർ​മാ​രാ​യ വി.​കെ. രാ​ഹു​ൽ, എ​ൻ.​പി. മ​ൻ​സൂ​ർ, ഐ. ​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up