Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Service

Middle East and Gulf

യു​എ​ഇ - ഗു​വാ​ഹ​ത്തി വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

അ​ബു​ദാ​ബി: ദു​ബാ​യി, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഗു​വാ​ഹ​ത്തി​യി​ലേ​ക്കും തി​രി​ച്ചും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ഓ​ഗ​സ്റ്റ് നാ​ലി​ന് ദു​ബാ​യി - ഗു​വാ​ഹ​ത്തി സ​ർ​വീ​സും ഏ​ഴി​ന് അ​ബു​ദാ​ബി - ഗു​വാ​ഹ​ത്തി സ​ർ​വീ​സും ആ​രം​ഭി​ക്കും.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും പ​ശ്ചി​മേ​ഷ്യ​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ആ​ദ്യ ക​മ്പ​നി​യാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.25ന് ​ഗു​വാ​ഹ​ത്തി​യി​ൽ നി​ന്ന് ദു​ബാ​യി​യി​ലേ​ക്കും വൈ​കു​ന്നേ​രം 5.10ന് ​ദു​ബാ​യി​യി​ൽ നി​ന്നും തി​രി​കെ ഗു​വാ​ഹ​ത്തി​യി​ലേ​ക്കു​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.

വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​ണ് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള വി​മാ​നം. രാ​വി​ലെ 11.30ന് ​ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കുന്നേരം 4.15ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും തി​രി​കെ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മ​ട​ങ്ങും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്, മ​റ്റ് ബു​ക്കിം​ഗ് ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിന്‍റെ പ്ര​ധാ​ന ഹ​ബ്ബു​ക​ളി​ൽ ഒ​ന്നാ​യ ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും ആ​ഴ്ച തോ​റും 120 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത് ക​മ്പ​നി​ക്കു​ള്ള​ത്. കൂ​ടാ​തെ ദി​ബ്രു​ഗ​ഢ്, ദി​മാ​പു​ർ, ഗു​വാ​ഹ​ത്തി, ഇം​ഫാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച തോ​റും 290 വി​മാ​ന സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ണ്ട്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ ടെ​യി​ൽ ആ​ർ​ട്ടി​ൽ അ​സ​മി​ലെ ഗ​മോ​സ, ജാ​പി മോ​ടി​ഫ്സ്, നാ​ഗാ​ലാ​ൻ​റി​ലെ സുംഗ്​കോ​ടെ​പ്സു, മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള അ​ക്യോ​ബി, മൊ​യ്‌​രാംഗ് ഫീ, ​സ​ഫീ ലാ​ൻ​ഫീ, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഇ​ടു മി​ഷ്മി, മേ​ഘാ​ല​യ​യു​ടെ ഖ്നെംഗ്, മി​സോ​റാ​മി​ന്‍റെ പു​വാ​ൻ​ചെ എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

അ​ൽ​പ​ശി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ൽ​പ​ശി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും. വ്യാ​ഴാ​ഴ്ച (ഒ​ക്ടോ​ബ​ർ 30) വൈ​കു​ന്നേ​രം 4.45 മു​ത​ൽ രാ​ത്രി 8.00 വ​രെ​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക.

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന വി​വ​രം അ​റി​യി​ച്ച​ത്. പു​തു​ക്കി​യ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ളും പു​തു​ക്കി​യ സ​മ​യ​ക്ര​മ​വും അ​റി​യാ​ൻ യാ​ത്ര​ക്കാ​ർ അ​വ​ര​വ​രു​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മം​ഗ​ളു​രു​വി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ളു​രു​വി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി. തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ 3 ദി​വ​സ​മാ​യി​രി​ക്കും സ​ർ​വീ​സ്.

ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 4:25 നു ​പു​റ​പ്പെ​ട്ടു 5:45 നു ​മം​ഗ​ളു​രു​വി​ൽ എ​ത്തും. തി​രി​കെ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സ്.

Latest News

Corehub Up