Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FloodCrime

Video

മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണം, ന​ദി​യി​ല​ടി​ഞ്ഞ സേ​ഫി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ; പ്ര​ള​യ​ത്തെ​പ്പോ​ലും നാ​ണം​കെ​ടു​ത്തി നേ​പ്പാ​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ

നേ​പ്പാ​ളി​ൽ പെ​യ്തി​റ​ങ്ങി​യ പ്ര​ള​യം സൃ​ഷ്ടി​ച്ച വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും മ​നു​ഷ്യ​ത്വ​ത്തെ​പ്പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ദു​ര​ന്ത​മു​ഖ​ത്ത് ജീ​വ​നും സ്വ​ത്തും ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ, വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ ഒ​രു പ​ണ​പ്പെ​ട്ടി ത​ക​ർ​ത്ത് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ർ​ന്ന കേ​സി​ൽ ധ​ദിം​ഗ് പോ​ലീ​സ് ഇ​രു​പ​ത്തൊ​മ്പ​തോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​തി​നു പു​റ​മെ പ്ര​ള​യ​ജ​ല​ത്തി​ൽ അ​ടി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലും ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ര​സു​വ​യി​ലെ ഭോ​ട്ടെ​കോ​ഷി പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണ് ഭാ​ര​മേ​റി​യ ഈ ​പ​ണ​പ്പെ​ട്ടി പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഗാ​ൽ​ച്ചി റൂ​റ​ൽ മു​ൻ​സി​പ്പാ​ലി​റ്റി അ​തി​ർ​ത്തി​യി​ലെ ത്രി​ശൂ​ലി ന​ദീ​തീ​ര​ത്ത് ഇ​ത് അ​ടി​ഞ്ഞു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ ചേ​ർ​ന്ന് സേ​ഫ് ബ​ല​മാ​യി തു​റ​ന്ന് പ​ണം വീ​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും തെ​ര​ച്ചി​ലി​ലു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും അ​വ​രി​ൽ നി​ന്നാ​യി 92.68 ല​ക്ഷ​ത്തോ​ളം രൂ​പ വീ​ണ്ടെ​ടു​ത്ത​തും. പി​ടി​യി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഗാ​ൽ​ച്ചി, സി​ദ്ധ​ലേ​ഖ് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്.

ഈ ​തു​ക​യു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റൊ​രു ന​ടു​ക്കു​ന്ന സം​ഭ​വ​ത്തി​ൽ നാ​രാ​യ​ണി ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണ​ക്ക​മ്മ​ലു​ക​ൾ ഊ​രി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​താ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ അ​വ​സ്ഥ മു​ത​ലെ​ടു​ത്ത് ന​ട​ത്തു​ന്ന ഇ​ത്ത​രം ക്രൂ​ര​മാ​യ ക​വ​ർ​ച്ച​ക​ൾ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക​ഴി​യു​ന്ന രാ​ജ്യ​ത്തി​ന് വ​ലി​യ അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ള​യം വി​ത​ച്ച ആ​ഘാ​തം വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 626 ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും അ​ഞ്ഞൂ​റി​ല​ധി​കം വി​ദേ​ശി​ക​ള​ട​ക്കം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കാ​യി സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും തെ​ര​ച്ചി​ലും ഇ​നി​യും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up