Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FloodRescue

Video

ഒ​രു മാ​സ​മു​ള്ള കു​ഞ്ഞ​ട​ക്കം അ​ഞ്ചം​ഗ കു​ടും​ബ​ത്തെ പ്ര​ള​യ​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന

മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വ് ജി​ല്ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​നി​ട​യി​ൽ നി​ന്ന് ഒ​രു അ​മ്മ​യെ​യും നാ​ല് പി​ഞ്ചു​കു​ട്ടി​ക​ളെ​യും ആ​രോ​ഗ്യ വ​കു​പ്പും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. അ​മ​ൽ​നേ​റി​ലെ ഗു​രു​കൃ​പ കോ​ള​നി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ​മീ​പ​ത്തു​ള്ള തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​മ്മ​യും കു​ട്ടി​ക​ളും വീ​ടി​നു​ള്ളി​ലെ ക​ട്ടി​ലു​ക​ളി​ലും മ​റ്റ് ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലും ക​യ​റി​പ്പ​റ്റി.

ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ട​ബ്ബി​ൽ കി​ട​ത്തി, ട്യൂ​ബ് റിം​ഗ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന രീ​തി​യി​ൽ സു​ര​ക്ഷി​ത​മാ​ക്കി, മ​ഴ​യ​ത്ത് കു​ട ചൂ​ടി​കൊ​ണ്ട് അ​ര​യോ​ളം വെ​ള്ള​ത്തി​ലൂ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഒ​പ്പം മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ദു​ര​ന്തം. ജ​ൽ​ഗാ​വ്, മ​റാ​ത്ത​വാ​ട, നാ​സി​ക് ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ മ​ഴ ല​ഭി​ച്ച​തോ​ടെ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു.

ജ​ൽ​ഗാ​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ്തി ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഹ​ത്‌​നൂ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നു​വി​ട്ടു. കൂ​ടാ​തെ ഗി​ർ​ണ, അ​നേ​ർ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ളും തു​റ​ന്ന് അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up